സാമൂഹിക പ്രവര്‍ത്തകൻ സന്ദീപ് വെള്ളല്ലൂര്‍ മരിച്ച നിലയിൽ
text_fieldsറാസല്‍ഖൈമ: സാമൂഹിക പ്രവര്‍ത്തകനും റാക് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനുമായ സന്ദീപ് വെള്ളല്ലൂര്‍ (35) റാസ ല്‍ഖൈമയില്‍ നിര്യാതനായി. 15 വര്‍ഷമായി റാസല്‍ഖൈമയിലുള്ള സന്ദീപ് തിരുവനന്തപുരം കല്ലമ്പലത്തെ രവീന്ദ്രന്‍-ഓമന ദമ്പതികളുടെ മകനാണ്. ശനിയാഴ്ച്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റാസല്‍ഖൈമയിലെ സാമൂഹിക - സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം റാക് യുവകലാ സാഹിതിയുടെ സെക്രട്ടറിയാണ്. സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച നാട്ടിലത്തെിക്കാനാകുമെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി.
ഭാര്യ: ജ്യോതി. മക്കള്‍: ഹരിനയന്‍, നവഹരി, ഹരിവംശ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സന്ദീപിന്‍െറ വിയോഗത്തില്‍ റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഇന്ത്യന്‍ അസോസിയേഷന്‍, കേരള സമാജം, ചേതന, െക.എം.സി.സി, ഇന്‍കാസ്, യുവകലാ സാഹിതി, നോളജ് തിയേറ്റര്‍, രിസാല സ്റ്റഡി സര്‍ക്കിള്‍, എസ്.എന്‍.ഡി.പി യൂനിയന്‍, സേവനം സെന്‍റര്‍, കേരള പ്രവാസി ഫോറം തുടങ്ങി വിവിധ കൂട്ടായ്മകളും വ്യക്തികളും സ്ഥാപനങ്ങളും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
