Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി മാ​ര​ത്തോ​ൺ...

അ​ബൂ​ദ​ബി മാ​ര​ത്തോ​ൺ ഇ​ന്ന്​; ഉ​ച്ച​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
അ​ബൂ​ദ​ബി മാ​ര​ത്തോ​ൺ ഇ​ന്ന്​;  ഉ​ച്ച​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മാ​ര​ത്തോ​ൺ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ വേ​ണ്ടി ന​ഗ​ര​ത്തി​ലെ ചി​ല റോ​ഡു​ക​ൾ ഇ​ന്ന് ​​ ഭാ​ഗി​ക​മാ​യി അ​ട​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വ​കു​പ്പ്​ അ​റി​യി​ച്ചു. പു​ല​ർ​ച്ചെ 12 മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ട്​ വ​രെ​യാ​യി​രി​ക്കും നി​യ​ന്ത്ര​ണം. മ​റീ​ന മാ​ൾ മു​ത​ൽ ക്രോ​ണി​ഷ്​ ഇ​ട​നീ​ളം നി​രോ​ധ​ന​ത്തി​െ​ൻ​റ പ​രി​ധി​യി​ൽ വ​രും. ഖ​സ​ർ അ​ൽ ഹൊ​സ​നി​ലേ​ക്ക്​ അ​ട​ക്ക​മു​ള്ള ചി​ല റോ​ഡു​ക​ൾ ഭാ​ഗി​ക​മാ​യി അ​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ഡ്​​നോ​ക്ക്​ ആ​സ്​​ഥാ​ന​ത്തി​നും ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​നും ഇ​ട​യി​ലു​ള്ള 18 ാം ന​മ്പ​ർ റോ​ഡ്​ വ്യാ​ഴ്​ാ​ച മു​ത​ൽ വെ​ള്ളി​യാ​ഴ്​​ച വ​രെ അ​ട​ച്ചി​ടു​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്.

42.2 കി​ലോ​മീ​റ്റ​ർ മാ​ര​ത്തോ​ൺ ഒാ​ടു​ന്ന​വ​ർ​ക്കും 10 കി​ലോ​മീ​റ്റ​ർ ഒാ​ട്ട​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ​ക്കും പാ​ർ​ക്കി​ങ്​ സ്​​റ്റി​ക്ക​ർ ന​ൽ​കും. ഇ​വ​ർ​ക്ക്​ റേ​സ്​ തു​ട​ങ്ങു​ന്ന​തി​ന​ടു​ത്ത്​ വാ​ഹ​ന​മി​ടാം. അ​ഡ്​​നോ​ക്​ ട​വ​റി​ലെ ജീ​വ​ന​ക്കാ​രു​ടെ പാ​ർ​ക്കി​ങ്​ സ്​​ഥ​ല​ത്താ​ണ്​ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 10 കി​ലോ​മീ​റ്റ​ർ ഒാ​ട്ട​ക്കാ​ർ​ക്ക്​ നേ​ഷ​ൻ ട​വ​റി​ൽ പാ​ർ​ക്ക്​ ചെ​യ്യാം. അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ, 2.5കി​ലോ​മീ​റ്റ​ർ ഫ​ൺ റേ​സി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ​ക്ക്​ ഹു​ദൈ​രി​യ​ത്ത്​ ദ്വീ​പി​ൽ പാ​ർ​ക്ക്​ ചെ​യ്യാം. ഇ​വി​ടെ നി​ന്ന്​ ബ​സു​ക​ളി​ൽ മ​ൽ​സ​ര​സ്​​ഥ​ല​ത്തേ​ക്കും തി​രി​ച്ചും പോ​യി വ​രാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story