Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികൾ ഒത്തുചേർന്ന്​...

കുട്ടികൾ ഒത്തുചേർന്ന്​ കൂറ്റൻ ദല്ലയൊരുക്കി; ഇന്ത്യാ ഇൻറർനാഷനൽ സ്​കൂളിന്​ രണ്ട്​ ഗിന്നസ്​ നേട്ടങ്ങൾ

text_fields
bookmark_border
കുട്ടികൾ ഒത്തുചേർന്ന്​ കൂറ്റൻ ദല്ലയൊരുക്കി; ഇന്ത്യാ ഇൻറർനാഷനൽ സ്​കൂളിന്​ രണ്ട്​ ഗിന്നസ്​ നേട്ടങ്ങൾ
cancel

ഷാർജ: പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തുന്ന ഇന്ത്യാ ഇൻറർനാഷനൽ സ്​കൂൾ ഷാർജക്ക്​ വീണ്ടും ഗി ന്നസ്​ ലോക റെക്കോർഡ്. വിദ്യാഭ്യാസ രംഗത്ത്​ നൂതന ആശയങ്ങൾ ഒരുക്കുന്ന സ്​കൂളി​ന്​ ലഭിക്കുന്ന രണ്ടാമത്​ ഗിന്നസ ്​ നേട്ടമാണിത്​. അതും ഒരേ ദിവസം രണ്ട്​ റെക്കോർഡുകളാണ്​ സ്​കൂളി​​​െൻറ പേരിൽ കുറിക്കപ്പെട്ടത്​. യു.എ.ഇയുടെ ദേശീ യ ചിഹ്​നമായ ‘ദല്ല’ എന്ന കോപ്പ പതിനഞ്ചു രാജ്യങ്ങളിൽ നിന്നുള്ള 5,445 വിദ്യാർഥികളെ അണി നിരത്തി അതി മനോഹരമായി അണിയിച്ചൊരുക്കിയാണ്​ സ്​കൂൾ ഇന്ന്​ ആദ്യ നേട്ടം സ്വന്തമാക്കിയത്​.

ഇതിനു പുറമെ ഏറ്റവുമധികം പേരെ ഉൾക്കൊള്ളിച്ച്​ നിർമിച്ച ചലിക്കുന്ന രൂപം തീർത്തതിനുള്ള ഗിന്നസ്​ നേട്ടവും സ്​കൂളിനാണെന്ന്​ ഗിന്നസ്​ നിരീക്ഷകൻ സമീർ ഖല്ലൂഫ്​ പ്രഖ്യാപിച്ചു. കോപ്പയിൽ നിന്ന്​ കപ്പിലേക്ക്​ കാവ പകരുന്ന രീതിയിലാണ്​ ചലിക്കുന്ന രൂപം തയ്യാറാക്കിയത്​. 2,500 ആളുകൾ ചേർന്ന്​ 2017ൽ സ്​പെയിനിൽ സ്​ഥാപിച്ച റെക്കോർഡാണ്​ തകർക്കപ്പെട്ടത്​. 47ാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന്​ നൽകുന്ന ഉചിതമായ അഭിവാദ്യം എന്ന നിലയിലാണ്​ ഗിന്നസ്​ ഉദ്യമത്തിനായി ആതിഥ്യമര്യാദക്കും ഉദാരതക്കും പേരുകേട്ട യു.എ.ഇയുടെ പൈതൃക ചിഹ്​നം തന്നെ ഉപയോഗിച്ചതെന്ന്​ വ്യവസായ പ്രമുഖനും പേസ്​ സ്​കൂളുകളുടെ മേധാവിയുമായ ഡോ. പി.എ.ഇബ്രാഹിം ഹാജി വ്യക്​തമാക്കി.

തലമുറകളായി യു.എ.ഇയും അതി​​​െൻറ നായകരും ലോകത്തിനു പകരുന്ന സ്​നേഹവും കാരുണ്യവും ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ​േനരത്തേ 4882 വിദ്യാർഥികളെ അണി നിരത്തി ഏറ്റവും വലിയ മനുഷ്യബോട്ട്​ നിർമിച്ചാണ്​ സ്​കൂൾ ആദ്യ ഗിന്നസ്​ റെക്കോർഡ്​ സ്​ഥാപിച്ചത്​. ​ഗിന്നസ്​ കോ ഒാർഡിനേറ്റർമാരായ ഷിഫാന മുഇൗസ്​, അ്​ഡമിൻ മാനേജർ സഫാ അസദ്​, സ്​കൂൾ ഡയറക്​ടർമാരായ ആസിഫ്​ മുഹമ്മദ്​, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, അഡി. ഡയറക്​ടർ അഡ്വ. അബ്​ദുൽ കരീം, പ്രിൻസിപ്പൽ മഞ്​ജു റെജി, വൈസ്​ പ്രിൻസിപ്പൽ താഹിർ അലി തുടങ്ങിയവർ യത്​നത്തിന്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story