ഇത്തിഹാദ് റെയിൽവേ; ശൈഖ് സുൽത്താൻ അവലോകനം നടത്തി
text_fieldsഷാർജ: യു.എ.ഇയെ മൊത്തം ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന ഇത്തിഹാദ് റെയിൽവേ പദ്ധതിയുടെ വിവിധ വശങ്ങളെ കുറിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത ്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയും അബൂദബി ഗതാഗത വകുപ്പ് ചെയർമാനും ഇത്തിഹാദ് റെയിൽവേയുടെ ഡയറക്ടർ ബോർഡ് ചെർമാനുമായ ശൈഖ് തയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും കൂടികാഴ്ച്ച നടത്തി. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ എക്സിക്യൂട്ടീവ് ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമി സന്നിഹിതനായിരുന്നു. ഇത്തിഹാദ് റയിൽ പദ്ധതിയുടെ പുരോഗതികൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു.
ഇത്തിഹാദ് റെയിലിെൻറ ആദ്യഘട്ടം 2013ൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഷാ, ഹബ്ഷൻ മേഖലകളിൽനിന്നു റുവൈസ് തുറമുഖം വരെയുള്ള 264 കിലോമീറ്ററ്് പാതയാണിത്. ഇതിെൻറ പുരോഗതിയും കൂടികാഴ്ച്ചയിൽ വിലയിരുത്തപ്പെട്ടു. യു.എ.ഇയുടെ സൗദി അതിർത്തി മേഖലയായ ഗുവൈഫാത്തിൽ നിന്ന് ഫുജൈറയിലേക്ക് നീളുന്ന 605 കിലോമീറ്റർ വരുന്ന രണ്ടാംഘട്ട പദ്ധതിയാണ് പ്രധാനമായും ചർച്ച ചെയ്തത്. ഇത്തിഹാദ് റെയിൽവേ പദ്ധതിയോട് ശൈഖ് സുൽത്താൻ പുലർത്തുന്ന താത്പര്യത്തിനും പിന്തുണക്കും ശൈഖ് തയ്യിബ് നന്ദി അറിയിച്ചു. കൂടികാഴ്ച്ച മണിക്കുറുകളോളം നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
