കോടതി നൽകിയ നീതി അനുവദിക്കാതെ തൊഴിലുടമ; ദുരിത വെയിലിൽ മാത്യൂ നൈനാൻ
text_fieldsഷാർജ: 62വയസുണ്ട് മാന്നാർ സ്വദേശി മാത്യൂ നൈനാന്. 12 വർഷമായി യു.എ.ഇയിൽ ആർഗോൺ ഗ്യാസ് വെ ൽഡറായി ജോലി ചെയ്യുകയായിരുന്നു. കമ്പനിയിൽ നിന്ന് പിരിഞ്ഞു പോരാൻ നേരം കിട്ടാനുള്ള തുക ചോദിച്ചപ്പോൾ നൽകില്ലെന്നു പറഞ്ഞു. അധ്വാനത്തിെൻറ ഫലം കിട്ടിയേ തീരു എന്നുറപ് പിച്ച് കോടതിയെ സമീപിച്ചു. ലഭിക്കാനുള്ളതിൽ നിന്ന് തീരെ കുറവാണെങ്കിലും 18000 ദിർഹം നൽകാൻ കോടതി വിധിയും വന്നു. വിധി വന്നിട്ട് ആറു മാസം കഴിഞ്ഞെങ്കിലും ഹൈദരാബാദുകാരെൻറ ഉടമസ്ഥതയിലുള്ള കമ്പനി പണം നൽകാൻ കൂട്ടാക്കുന്നില്ല. തനിക്ക് നിയമാനുസൃതം അവകാശപ്പെട്ട പണം ചോദിച്ച് ചോദിച്ച് പിറകെ നടക്കേണ്ട അവസ്ഥ.
പ്രമേഹവും ആസ്തമയും രക്തസമ്മർദവുമെല്ലാം വീർപ്പുമുട്ടിച്ചതോടെ പണം കിട്ടിയില്ലെങ്കിലും ഉള്ള ജീവനുമായി നാട്ടിലേക്ക് മടങ്ങിയാലോ എന്നാലോചിക്കുകയാണ് ഇദ്ദേഹമിപ്പോൾ. എന്നാൽ പാസ്പോർട്ട് വിട്ടു നൽകണമെങ്കിൽ കേസ് പിൻവലിക്കണമെന്നാണ് കമ്പനി അധികൃതരുടെ നിലപാട്. ഇൗ മനുഷ്യൻ താമസിക്കുന്നത് എവിടെ എന്നു കൂടി അറിയണം. കയറിക്കിടക്കാൻ വീടില്ലാത്തതിനാൽ നാഷനൽ പെയിൻ്സ് ഏരിയയിലെ ഒരു കണ്ടയിനറിനുള്ളിലാണ് താമസം. താൻ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് കോൺസുലേറ്റിൽ പരാതി നൽകിയിട്ടും പരിഹാരമൊന്നും ലഭിച്ചില്ലെന്ന് മാത്യു പറയുന്നു. പ്രവാസി വെൽഫെയർ ഫോറം പ്രവർത്തകൻ ബഷീർ ആലത്തും സുഹൃത്തുക്കളും ചേർന്ന് മാത്യുവിനെ ഷാർജ ഇന്ത്യൻ അസോസിയേഷെൻറ ലീഗൽ കമ്മിറ്റിക്കു മുന്നിൽ എത്തിച്ചു.
നാടും വീടും വിട്ട് വന്ന് അധ്വാനിച്ച്, രോഗങ്ങളും സങ്കടങ്ങളും മാത്രം വെറുംകൈയോടെ മടങ്ങേണ്ടി വരുന്ന വേദന നിറഞ്ഞ അവസ്ഥക്ക് മാറ്റം വരുത്താനാകും എന്ന പ്രതീക്ഷയിലാണ് വിഷയം ലീഗൽ സെല്ലിനു മുൻപാകെ എത്തിച്ചതെന്നും തുടർ നടപടികൾ ഉണ്ടാകുമെന്ന തികഞ്ഞ വിശ്വാസമുണ്ടെന്നും ബഷീർ ആലത്ത് പറഞ്ഞു. വിഷയത്തിൽ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ലീഗൽ കമ്മിറ്റി അധ്യക്ഷൻ സക്കരിയ വ്യക്തമാക്കി. ഷാർജ ഇന്ത്യൻ അസോസിയേഷനു കീഴിലെ ലീഗൽ സെൽ എല്ലാ വ്യാഴാഴ്ചയും വൈകീട്ട് അസോസിയേഷൻ ഒാഫീസിൽ പ്രവർത്തിക്കും. സമൂഹത്തിെൻറ ഏതു മേഖലയിൽ നിന്നുള്ള ആളുകൾക്കും തികച്ചും സൗജന്യമായി നിയമ ഉപദേശവും പിന്തുണയും നൽകുകയാണ് ലക്ഷ്യം.
0502078399 എന്ന നമ്പറിൽ വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
