വാർത്താ തമസ്കരണത്തിന് കാരണം കുത്തകവത്കരണം –തോമസ് ജേക്കബ്
text_fieldsഷാർജ: ദേശീയ മാധ്യമങ്ങളുടെ ഉടമാവകാശം അറുപതു ശതമാനവും ഒരു കോർപ്പറേറ്റ് ഗ്രൂപ് പിെൻറ കൈപ്പിടിയിലാകയാൽ സാധാരണക്കാരുടെ പല പ്രശ്നങ്ങൾക്കും മാധ്യമ പ്രാതിനിധ്യം കിട്ടാതെ പോകുന്നുവെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്. ഇടതുപക്ഷ പാ ർട്ടികളുടെ ഒരു റാലിയുടെ ചിത്രം നൽകാൻ 25 ലക്ഷം രൂപയാണ് ദേശീയ പത്രം ഒരു തവണ ആവശ്യപ്പെട്ടത്. ആ പണം നൽകാൻ ഇല്ലാഞ്ഞതിനാൽ വൻ ജനപ്രാതിനിധ്യമുള്ള പരിപാടി ദേശീയ മാധ്യമങ്ങൾ തമസ്കരിച്ചു. എന്നാൽ കേരളത്തിൽ അത്തരമൊരു അവസ്ഥയില്ലെന്നും സാധാരണക്കാരുെട പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കാൻ മാധ്യമങ്ങൾ പരമാവധി ശ്രദ്ധിക്കുകയും മത്സരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച ലോകപ്രശസ്ത മാധ്യമ പ്രവർത്തകൻ പി.വി. വിവേകാനന്ദെൻറ പേരിൽ പത്രപ്രവർത്തന ഉൽകൃഷ്ടതക്ക് ചിരന്തനയും യു.എ.ഇ എക്സ്ചേഞ്ചും ചേർന്ന് ഏർപ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോർദാനിൽ ഒരു വേള ഇന്ത്യക്കാർ കുടുങ്ങിക്കിടന്ന സന്ദർഭത്തിൽ അന്നത്തെ വിദേശകാര്യ സഹമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ ഇടപെട്ടിട്ടുപോലും പരിഹരിക്കാൻ കഴിയാഞ്ഞ പ്രശ്നം അവിടെ മാധ്യമ പ്രവർത്തകനായിരുന്ന പി.വി. വിവേകാനന്ദെൻറ ഇടപെടൽ കൊണ്ട് പരിഹൃതമായിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യക്കാർക്കു മാത്രമായി കടന്നുപോകാൻ അന്നത്തെ ജോർദാൻ രാജാവ് അതിർത്തി തുറന്നു നൽകുകയായിരുന്നു. പുതു സാേങ്കതിക വിദ്യ വാർത്തയിലും പത്രപ്രവർത്തന മേഖലയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എബ്രഹാം ലിങ്കൻ വധിക്കപ്പെട്ട വിവരം സംഭവം നടന്ന് മൂന്നു മാസങ്ങൾക്കു ശേഷം കോട്ടയം സി.എം.എസ് കോളജ് മാഗസിനിലാണ് മലയാളത്തിൽ ആദ്യമായി അച്ചടിച്ചു വന്നത്. എന്നാൽ ഇന്ന് വാർത്തക്ക് ഗതിവേഗം വർധിച്ചിരിക്കുന്നു. എന്നാൽ ചില ചാനൽ അവതാരകർ ഭരിക്കുന്ന പാർട്ടിയുടെ വക്താക്കളായി അവതരിക്കുകയും ജനങ്ങളുടെ അഭിപ്രായ രൂപവത്കരണത്തെ സ്വാധീനിക്കുകയും ചെയ്യുന്ന പ്രവണത അസ്വീകാര്യവും മാധ്യമ ധർമങ്ങൾക്ക് നിരക്കാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാം ഗ്രൂപ്പ് ഡയറക്ടർ ഇ.കെ. രാജേന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ് വൈ. സുധീർ കുമാർ ഷെട്ടി പൊന്നാട അണിയിച്ചു. പ്രവാസ ലോകത്തെ മികച്ച ദൃശ്യമാധ്യമ പ്രവർത്തകനുള്ള പുരസ്കാരം മീഡിയാ വൺ ചാനൽ ചീഫ് ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ ഏറ്റുവാങ്ങി. ബിൻസാൽ അബ്ദുൽ ഖാദർ, പി.പി. ശശീന്ദ്രൻ, കമാൽ കാസിം, അലക്സ് ജോസഫ്, ജസിത സംജിത് എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ. ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. യു.എ.ഇ എക്സ്ചേഞ്ച് മാധ്യമ വിഭാഗം ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ ആമുഖ പ്രഭാഷണം നടത്തി. ഫിറോസ് തമന്ന സ്വാഗതവും ടി.പി. അഷ്റഫ് നന്ദിയും പറഞ്ഞു, ഷാർജ പുസ്തകോത്സവ വിദേശകാര്യ വിഭാഗം എക്സിക്യൂട്ടിവ് മോഹൻ കുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ, ഇൻകാസ് പ്രസിഡൻറ് മഹാദേവൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
