വ്യാപാര-വ്യവസായ ആവശ്യങ്ങൾക്ക് ദുബൈയിൽ ൈവദ്യുതി കണക്ഷൻ വേഗത്തിൽ
text_fieldsദുബൈ: വ്യാപാര^വ്യവസായ ആവശ്യങ്ങൾക്കായി എടുക്കുന്ന 150 കിലോവാട്ട് വരെയുള്ള വൈദ്യുതി കണക്ഷനുകൾക്ക് രണ്ടു വർഷത്തേക്ക് കണക്ഷൻ ചാർജ് ഒഴിവാക്കുന്നു. ദുബൈയുടെ സാമ്പത്തിക മേഖലക്ക് കുടുതൽ കരുത്തു പകരാൻ ലക്ഷ്യമിട്ടാണ് ദുബൈ വൈദ്യുതി^ജല അതോറിറ്റി (ദീവ)യുടെ ഇൗ തീരു
മാനം. വരും തലമുറക്ക് മികച്ച ഭാവി സമ്മാനിക്കുവാൻ ഉദ്ദേശിച്ച് യു.എ.ഇയുടെ ദാർശനികരായ നേതൃത്വം രൂപകൽപന ചെയ്ത സുസ്ഥിര വികസന പദ്ധതികളുടെ ചുവടുപിടിച്ചാണ് ഇൗ ആലോചനയെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഇൗദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി. 150kW വരെയുള്ള കണക്ഷനുകൾ ഏഴുദിവസത്തിനകം സജ്ജമാക്കി നൽകും. ദീവയുടെ കർമ്മ പദ്ധതികൾ മുഖേന തുടർച്ചയായി രണ്ടാം വർഷവും യു.എ.ഇ ലോകബാങ്കിെൻറ ബിസിനസ് റിപ്പോർട്ടിൽ മുഴുവൻ സ്കോറും കരസ്ഥമാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
