യര്ബോ അഡ്വെഞ്ചേഴ്സ് സ്റ്റോറി: വിജയികളെ പ്രഖ്യാപിച്ചു
text_fieldsഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികള്‍ക്കായി നടത്തിയ കഥ രചന മത ്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അറബിക് വിഭാഗത്തില്‍ അന്‍സാര്‍ ഇൻറര്‍നാഷണല്‍ സ്കൂള്‍ ഷാര്‍ജയിലെ എട്ടുവയസുകാരന് അബ്ദുറഹ്മാന് താമറും, ഇംഗ്ളീഷ് വിഭാഗത്തില്‍ അജ്മാന് ഹാബിറ്റാറ്റ് സ്കൂളിലെ എഴുവയസുകാരി അയാന താരിഖ് ശൈഖുമാണ് വിജയികളായത്. അബ്ദുറഹ്മാന് ഷാര്‍ജയിലെ പുരാതന തറവാടായ ബൈത്ത് അല്‍ നബൂദയെ ഇതിവൃത്തമാക്കി, 'യര്ബോ ഇന്‍ ബൈത്ത് അല്‍ നബൂദ' എന്ന ശീര്‍ഷകത്തിലും, അയാന 'യര്ബോസ് വണ്ടര്‍ലാന്‍ഡ്' എന്ന ശീര്ഷകത്തിലുമാണ് കഥ എഴുതിയത്.
ഐ ലവ് ഷാര്‍ജ ബ്രാന്ഡിെൻറ ഭാഗ്യ ചിഹ്നമായ യര്ബോയെ കുറിച്ചുള്ള കഥ മത്സരത്തില്‍ കഥയുടെ പശ്ചാത്തലം, കഥാപാത്രങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായും ഷാര്‍ജ അടിസ്ഥാനമായിട്ടുള്ളതായിരിക്കണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. പുതുമയുള്ളതും പൂര്‍ണതയുള്ളതും 2000 വാക്കുകളില്‍ ഒതുങ്ങുന്ന കഥകളായിരുന്ന മത്സരത്തിലേക്ക് ക്ഷണിച്ചിരുന്നത്. മലയാളികളടക്കം 169 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. കുട്ടികളുടെ സര്‍ഗവാസനകള്‍ വളര്‍ത്തിയെടുക്കുവാനും ലോകം തന്നെ ഉറ്റുനോക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ പുസ്തകോത്സവത്തില്‍ വേദികള്‍ നല്കുവാനും ലക്ഷ്യമിട്ടാണ് മത്സരം ഒരുക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. വിജയികള്‍ക്ക് 5000 ദിര്‍ഹവും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും സമ്മാനം ലഭിച്ചു. യര്ബോ പുസ്തക പരമ്പരയിലും ഐ ലവ് ഷാര്‍ജ വെബ്സെറ്റിലും തെരഞ്ഞെടുക്കുന്ന കഥകള്‍ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകരായ കലിമാത്ത് പബ്ലിക്കേഷന്‍സും ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
