അൽെഎൻ കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsഅൽഐൻ: അൽഐൻ കെ.എം.സി.സി സംസ്ഥാന കൗൺസിൽ യോഗം അൽഐൻ ടോപ് ഫൈവ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡൻറ് ശിഹാബുദ്ധീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാഷിം കോയ തങ്ങൾ സ്വാഗതം പറഞ്ഞു. വി.പി. പൂക്കോയ തങ്ങൾ ബാ അലവി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹാഷിം തങ്ങൾ പ്രവർത്തന റിപ്പോർട്ടും ട്രഷറർ തസ്വീർ ശിവപുരം വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ: ശിഹാബുദ്ധീൻ തങ്ങൾ ബാ അലവി (പ്രസി), ഹാഷിം തങ്ങൾ (ജന. സെക്ര), തസ്വീർ ശിവപുരം (ട്രഷ), കെ.പി. ഷാഹി (ഓർഗ. സെക്ര), ഹുസൈൻ കരിങ്കപ്പാറ, ഇ.കെ. ബക്കർ, പി.കെ. ബഷീർ, കുഞ്ഞു പകര, കുഞ്ഞഹമ്മദ് വാണിമേൽ, എം. അബൂബക്കർ ഹാജി, മുത്തലിബ് കാടങ്കോട്, മുഹമ്മദ് ആനക്കര (വൈസ് പ്രസി), ബീരാൻകുട്ടി കരേക്കാട്, അഷ്റഫ് വി. വളാഞ്ചേരി, ഇഖ്ബാൽ പരപ്പ, ലത്തീഫ് മാസ്റ്റർ, എസ്.കെ.എം. നൗഷാദ്, കെ.എം. ഹംസ, സലാം മാസ്റ്റർ, എം.സി. അസീസ് (സെക്ര), വി.പി. പൂക്കോയ തങ്ങൾ ബാ അലവി (ഉപദേശക സമിതി ചെയർമാൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.