Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ എ​മി​ഗ്രേ​ഷ​ന്‍...

ദു​ബൈ എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പ് ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ദു​ബൈ എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പ് ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു
cancel

ദു​ബൈ: 47-മ​ത് യു​എ​ഇ ദേ​ശീ​യ ദി​നം വൈ​വി​ധ്യ​മാ​ര്‍ന്ന ച​ട​ങ്ങു​ക​ളോ​ടെ ദു​ബൈ എ​മി​ഗ്രേ​ഷ​ന്‍ ആ​ഘോ​ഷി​ച്ചു. ജാ​ഫ്‌​ലി​യ​യി​ലെ വ​കു​പ്പി​െ​ൻ​റ പ്ര​ധാ​ന ഓ​ഫീ​സി​ലാ​ണ് ആ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. യു.​എ.​ഇ ച​രി​ത്ര​ത്തി​െ​ൻ​റ പ​ഴ​മ​യും പു​തു​മ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന വി​വി​ധ ക​ലാ- സം​സ്‌​കാ​രി​ക-​വാ​ണി​ജ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ളോ​ടെ പ​രി​പാ​ടി വ​ര്‍ണാ​ഭ​മാ​യി. ജി.​ഡി.​ആ​ര്‍.​എ​ഫ് ദു​ബൈ മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ല്‍ മ​റി ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
സ്വ​ദേ​ശി​ക​ളു​ടെ വി​വി​ധ ത​രം പ​ല​ഹാ​ര​ങ്ങ​ള്‍, അ​റ​ബി​ക് ഭ​ക്ഷ​ണ​ങ്ങ​ള്‍, വ​സ്ത്ര​ങ്ങ​ള്‍, അ​ല​ങ്കാ​ര സാ​ധ​ന​ങ്ങ​ള്‍, പാ​നീ​യ​ങ്ങ​ള്‍,വ​സ്ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​വി​ധ സാ​ധ​ന​ങ്ങ​ള്‍ അ​ണി​നി​ര​ത്തി സ്വ​ദേ​ശി ച​ന്ത​ക​ള്‍ ഓ​ഫീ​സി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​രു​ക്കി​യി​രു​ന്നു. കു​തി​ര​യോ​ട്ട ടീ​മി​െ​ൻ​റ അ​ഭ്യാ​സ പ്ര​ക​ട​ന​വും ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. ഉ​പ ത​ല​വ​ന്‍ മേ​ജ​ര്‍ ജ​ന​റ​ല്‍ ഉ​ബൈ​ദ് ബി​ന്‍ സൂ​റു​റും മ​റ്റു മു​തി​ര്‍ന്ന ഓ​ഫീ​സ​ര്‍മാ​രും ജീ​വ​ന​ക്കാ​രും ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ളും ആ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story