വേൾഡ് സ്കിൽസ് ഏഷ്യക്ക് അബൂദബിയിൽ പ്രൗഢ തുടക്കം
text_fieldsഅബൂദബി: ഏഷ്യൻ രാജ്യങ്ങളിലെ വിദഗ്ധരുടെ തൊഴിൽ പ്രാവീണ്യം വിലയിരുത്തുന്ന വേൾഡ് സ്കിൽസ് ഏഷ്യക്ക് അബൂദബിയിൽ പ്രൗഢമായ തുടക്കം. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയും യു.എ.ഇയും ഉൾപ്പെടെ ഏഷ്യയിലെ 21 രാജ്യങ്ങളാണ് പെങ്കടുക്കുന്നത്. ത്രീഡി ഡിജിറ്റൽ ഗെയിം ആർട്ട്, മൊബൈൽ റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, പെയിൻറിങ്^ഡെകറേറ്റിങ്, കാർ പെയിൻറിങ് തുടങ്ങി നിരവധി തൊഴിലുകളിലെ വിദഗ്ധരാണ് മത്സരവേദിയിലെത്തിയത്. ഇന്ത്യയിൽനിന്ന് 17 വിഭാഗങ്ങളിലായി 34 പേർ പെങ്കടുക്കുന്നുണ്ട്.
ത്രീഡി ഗെയിം ആർട്ട്, േഫ്ലാറിസ്ട്രി, വെൽഡിങ്, ഗ്രാഫിക് ഡിസൈനിങ്, കാർ പെയിൻറിങ്, പെയിൻറിങ്^ഡെകറേറ്റിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഇന്ത്യക്കാരുടെ മത്സരം. കേരളത്തിൽനിന്ന് രണ്ടുപേരും മത്സരത്തിനെത്തിയിട്ടുണ്ട്. എറണാകുളം വൈറ്റില സ്വദേശി നിധിൻ പ്രേം, കണ്ണൂർ കരുണാപുരം സ്വദേശി വി.എസ്. ഡോണ എന്നിവരാണ് മലയാളികൾ. നിധിൻ പ്രേം ത്രീഡി ഗെയിം ആർട്ടിലും വി.എസ്. ഡോണ ഫ്ലോറിസ്ട്രിയിലുമാണ് വൈദഗ്ധ്യം തെളിയിക്കുന്നത്.
വിജയികൾ റഷ്യയിലെ കസാനിലേക്ക്
അബൂദബി: വേൾഡ് സ്കിൽസ് ഏഷ്യയിലെ വിജയികൾ രാജ്യാന്തര മത്സരത്തിലേക്ക് യോഗ്യത നേടും. 2019 ആഗസ്റ്റ് 22 മുതൽ 27 വെര റഷ്യയിലെ കസാനിലാണ് രാജ്യാന്തര മത്സരമായ വേൾഡ് സ്കിൽസ് അരങ്ങേറുന്നത്. രണ്ട് വർഷം കൂടുേമ്പാഴാണ് രാജ്യാന്തര മത്സരം നടക്കുന്നത്. 2017ൽ അബൂദബിയിലായിരുന്നു മത്സരം. ഇതിൽ ഇന്ത്യയിൽനിന്ന് 28 പേരാണ് പെങ്കടുത്തിരുന്നത്. ഇവരിൽ കണ്ണൂർ സ്വദേശി അനുരാധ്, കോഴിക്കോട് സ്വദേശി ഷഹദ് എന്നിവരുമുണ്ടായിരുന്നു. മത്സരത്തിൽ ഇന്ത്യക്ക് രണ്ട് മെഡലുകൾ ലഭിച്ചു.
പാസ്ട്രി ആൻഡ് കൺഫെക്ഷനറി വിഭാഗത്തിൽ മോഹിത് ദുദേജ വെള്ളിമെഡലും പ്രോടൈപ് മോഡലിങ്ങിൽ കിരൺ സുധാകർ വെങ്കലവുമാണ് ഇന്ത്യക്കായി നേടിയത്. ബെസ്റ്റ് നാഷൻ അവാർഡിന് മോഹിത് ദുദേജ അർഹനായി. കാർ പെയ്ൻറിങ്ങിൽ മത്സരിച്ച ഷഹദ് ‘സസ്റ്റെയ്നബിലിറ്റി ഇൻ കാർ പെയിൻറിങ്ങി’ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കസാൻ വേൾഡ് സ്കിൽസ് മത്സരങ്ങൾ വിലയിരുത്തുന്നതിന് ഇന്ത്യയിൽനിന്ന് നാല് തൊഴിൽ വിദഗ്ധർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് ഡൈ എൻജിനീയറിങ്ങിൽ മല്ലിനാഥനെ ചീഫ് എക്സ്പർട്ട് ആയും പ്രോേട്ടാടൈപ് മോഡലിങ്ങിൽ ഭാസ്കർ സിങ്, ഹെയർ ഡ്രസ്സിങ്ങിൽ സാമന്ത കൊച്ചാർ, ഒാേട്ടാബോഡി റിപ്പയറിൽ ധാവൽ രജ്പുത് എന്നിവരെ ഡെപ്യൂട്ടി ചീഫ് എക്സ്പർട്ടർമാരായുമാണ് തെരഞ്ഞെടുത്തത്.
കേരളത്തിെൻറ അഭിമാനമായി നിധിനും ഡോണയും
അബൂദബി: വേൾഡ് സ്കിൽസ് ഏഷ്യയിൽ കേരളത്തിെൻറ തൊഴിൽമേഖലക്ക് അഭിമാനമായി രണ്ടുപേർ. എറണാകുളം വൈറ്റില സ്വദേശി നിധിൻ പ്രേം, കണ്ണൂർ കരുണാപുരം സ്വദേശി വി.എസ്. ഡോണ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ 34 പേരിലെ രണ്ട് കേരളീയർ. നിധിൻ ത്രീഡി ഗെയിം ആർട്ടിലും ഡോണ ഫ്ലോറിസ്ട്രിയിലുമാണ് മാറ്റുരക്കുന്നത്.
പുണെ ഭാരതി വിദ്യാപീഠ് സർവകലാശാലയിൽ ബി.എസ്.സി മൂന്നാം വർഷ വിദ്യാർഥിയാണ് നിധിൻ. ഡോണ കടവന്ത്ര വി.എൽ.സി.സി ഇൻസ്റ്റിറ്റ്യൂട്ടിലെ കോസ്മറ്റോളജി വിദ്യാർഥിനിയാണ്. കേരള സർക്കാർ സംരംഭമായ സംസ്ഥാന സ്കിൽസ് ഡെവലപ്മെൻറ് മിഷെൻറയും കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിെൻറയും നേതൃത്വത്തിൽ 2018 മാർച്ചിൽ കൊച്ചിയിൽ നടന്ന സംസ്ഥാനതല മത്സരം, ബംഗളുരുവിൽ നടന്ന ദക്ഷിണേന്ത്യ റീജനൽ മത്സരം, ഒക്ടോബറിൽ ഡൽഹിയിൽ നടന്ന ഇന്ത്യ സ്കിൽസ് ദേശീയ മത്സരം എന്നിവയിൽ വിജയം നേടിയാണ് ഇരുവരും വേൾഡ് സ്കിൽസ് ഏഷ്യയിലേക്ക് യോഗ്യത നേടിയത്. ദേശീയ മത്സരത്തിൽ ഇരുവർക്കും സ്വർണ മെഡലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
