കുടുംബ ഫോേട്ടാകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ്
text_fieldsഅബൂദബി: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുടുംബ ഫോേട്ടാകളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെേട്ടക്കുമെന്നും ഇതുവഴി സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിലൂടെ പണം അപഹരിച്ച നിരവധി കേസുകൾ അബൂദബി പൊലീസിെൻറ സൈബർ കുറ്റകൃത്യ നിയന്ത്രണ വകുപ്പിലെത്തിയിട്ടുണ്ട്. പല സംഭവങ്ങളിലും തട്ടിപ്പുകാർ ഫോേട്ടാകൾ, വീഡിയോകൾ, സ്വകാര്യ സംഭാഷണങ്ങൾ എന്നിവ ചോർത്തി അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ജനങ്ങളിൽനിന്ന് പണം കവരുകയായിരുന്നു.
വിദേശങ്ങളിലിരുന്നാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. ഡാറ്റ അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞ് വ്യാജ ലിങ്കുകൾ അയച്ച് നടത്തുന്ന തട്ടിപ്പിൽ സമൂഹ മാധ്യമത്തിലെ തുടക്കക്കാർ മുതൽ വിദഗ്ധർ വരെ കുടുങ്ങുന്നുണ്ടെന്ന് കുറ്റാന്വേഷണ ഡയറക്ടർ കേണൽ ഒംറാൻ അഹ്മദ് ആൽ മസ്റൂഇ പറഞ്ഞു. തട്ടിപ്പുകാരുടെ കൈകളിൽ വീഴാതിരിക്കാൻ വ്യക്തിപരമായതും കുടുംബപരമായതുമായ വീഡിയോകളും ഫേേട്ടാകളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണം. സംശയകരമായ ലിങ്കുകൾ തുറക്കരുത്. തട്ടിപ്പുകൾക്കെതിരെ സുരക്ഷാ മുൻകരുതലെടുക്കണമെന്നും ഒംറാൻ അഹ്മദ് ആൽ മസ്റൂഇ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
