11 ഡേയ്സ്: മലയാളി പറഞ്ഞ അറബിക്കഥ
text_fieldsഅബൂദബി: ‘അറബിക്കഥ’ എന്ന പേരിലൊരു ചലച്ചിത്രം മലയാളത്തിലുണ്ടായിട്ടുണ്ട്. അത് അറബിനാട്ടിലെ മലയാളികളുടെ കഥയായിരുന്നു. എന്നാലിതാ അറേബ്യൻ കുടുംബത്തിെൻറ കഥ പറഞ്ഞ് അന്താരാഷ്ട്ര ചലച്ചിത്രവുമായി മലയാളി സംവിധായകൻ തിരശ്ശീലയിൽ വ്യത്യസ്തത സൃഷ്ടിക്കുന്നു. അറബ് കുടുംബ ബന്ധങ്ങളുടെ ഊഷ്മളത പ്രസരിപ്പിക്കുന്ന ’11 ഡേയ്സ്’ എന്ന ചിത്രമാണ് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ 60ലധികം തിയറ്ററുകളിൽ പ്രദർശനമാരംഭിച്ചത്. കുവൈത്ത് നാഷനൽ മീഡിയ കൗൺസിൽ സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിലെ പുരസ്കാര േനട്ടവുമായാണ് തിയറ്ററുകളിലേക്കുള്ള ചിത്രത്തിെൻറ വരവ്. ലുലു ഗ്രൂപ്പ് ഇൻറർനാഷനലിന് വേണ്ടി നിരവധി പരസ്യചിത്രങ്ങൾ ഒരുക്കിയ മലയാളിയും പരസ്യചിത്ര സംവിധായകനുമായ സുധീർ കൊണ്ടേരിയാണ് ‘11 ഡേയ്സി’െൻറ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. അബൂദബി, ദുബൈ, ബാങ്കോക്ക് എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് യു.എ.ഇയിലെ സ്വദേശി കലാകാരന്മാരാണ്.
പ്രമുഖ യു.എ.ഇ ചലച്ചിത്ര നടൻ ഹബീബ് ഗുൽ ആണ് നായകവേഷത്തിലെത്തുന്നത്. യുവനടന്മാരിൽ ശ്രദ്ധേയരായ അഹമ്മദ് ആൽ ഹാഷിമി, യൂസഫ് ആൽ ഹാഷിമി, മുഹമ്മദ് ആൽ അൽവാദി, അലി ഇമ്രാൻ, ബ്രിട്ടീഷ് നടൻ ഒലിഗ്യ, തായ്ലാൻറിലെ അഭിനേതാക്കളായ ലിറ്റ, പിയാനോ, റിങ്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.യു.എ.ഇയിലെ അറബ് കുടുംബനാഥന് സംഭവിക്കുന്ന ആപത്തും അതിനെ തരണം ചെയ്യാനുള്ള 11 ദിവസത്തെ പരിശ്രമങ്ങളുമാണ് അറബി ഭാഷയിൽ തയാറാക്കിയ ചലച്ചിത്രത്തിെൻറ പ്രമേയം. യു.എ.ഇ സ്വദേശികളുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതാണ് ഈ ചിത്രം. ബോളിവുഡിലെ പ്രശസ്ത സാങ്കേതിക പ്രവർത്തകരുടെ സഹകരണത്തോടെ പൂർത്തിയാക്കിയ ചലച്ചിത്രത്തിൻറ ദൈർഘ്യം 85 മിനിറ്റാണ്. സായിദ് വർഷാഘോഷത്തിെൻറ ഭാഗമായി ദേശീയദിനത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലുലു ഗ്രൂപ്പ് ഇൻറർനാഷനലിെൻറ സഹകരണത്തോടെയാണ് ‘11 ഡേയ്സ്’ നിർമിച്ചതെന്ന് സംവിധായകൻ സുധീർ കൊണ്ടേരി പറഞ്ഞു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അച്ഛനും മകനും തമ്മിലുള്ള ബന്ധങ്ങളുടെ ആഴം യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് പകർന്ന് നൽകിയ മൂല്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയുടെ മഹത്വം ഘോഷിക്കുന്ന ‘11 ഡേയ്സി’ൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്നും ഇതുപോലുള്ള സിനിമകൾ യു.എ.ഇയിൽ ഇനിയും ഉണ്ടാവണമെന്നും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്ത അഹമ്മദ് ആൽ ഹാഷിമിയും യൂസഫ് ആൽ ഹാഷിമിയും അഭിപ്രായപ്പെട്ടു. ബോളിവുഡിൽനിന്നുള്ള സുനിൽ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന് സൈഫും കൈലാസ് മേനോനും ചേർന്നാണ് സംഗീതം പകർന്നത്. രംഗനാഥ് രവി സൗണ്ട് ഡിസൈനും ജസ്റ്റിൻ ജോസ് സൗണ്ട് മിക്സിംഗും സുഷിൻ ശ്യാം പശ്ചാത്തല സംഗീതവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
