Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​രി​തോ​ഷി​കം...

പാ​രി​തോ​ഷി​കം ന​ല്‍കു​മെ​ന്ന് റാ​ക് കി​രീ​ടാവ​കാ​ശി

text_fields
bookmark_border
പാ​രി​തോ​ഷി​കം ന​ല്‍കു​മെ​ന്ന്  റാ​ക് കി​രീ​ടാവ​കാ​ശി
cancel

റാ​സ​ല്‍ഖൈ​മ: മ​യ​ക്കു​മ​രു​ന്ന് പ്ര​ചാ​ര​ണ​ത്തി​ലേ​ര്‍പ്പെ​ടു​ന്ന ‘അ​ദൃ​ശ്യ ശ​ക്തി’​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ സ​ഹാ​യി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് റാ​ക് കി​രീ​ട​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ഊ​ദ് ക്യാ​ഷ് പ്രൈ​സ് ന​ല്‍കു​മെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്ദു​ല്ല ബി​ന്‍ അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി വ്യ​ക്ത​മാ​ക്കി. മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രെ റാ​ക് മെ​ഡി​ക്ക​ല്‍ ഹെ​ല്‍ത്ത് ആ​ന്‍റ് സ​യ​ന്‍സ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ റാ​ക് പൊ​ലീ​സി​ന്‍െ​റ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ര​ണ്ടാ​മ​ത് സ്റ്റു​ഡ​ന്‍റ്സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ ഭ​ദ്ര​ത ത​ക​ര്‍ക്കു​ന്ന മ​യ​ക്ക് മ​രു​ന്നി​നെ​തി​രെ വി​ദ്യാ​ര്‍ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും കൂ​ടെ നി​ര്‍ത്തി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ് ഊ​ന്ന​ല്‍ ന​ല്‍കു​ന്ന​ത്.

റാ​ക് കി​രീ​ട​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദി​ന്‍െ​റ ര​ക്ഷ​ക​ര്‍തൃ​ത്വ​ത്തി​ല്‍ ഇ​തി​നാ​യി വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ​മൂ​ഹ​ത്തോ​ടു​ള്ള ബാ​ധ്യ​ത നി​ര്‍വ​ഹി​ക്കാ​ന്‍ പ്ര​ചോ​ദ​നം ന​ല്‍കു​ന്ന​താ​ണ് കി​രീ​ട​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യു​ടെ പാ​രി​തോ​ഷി​ക പ്ര​ഖ്യാ​പ​നം. മ​യ​ക്കു​മ​രു​ന്നി​ന​ടി​പ്പെ​ട്ട​വ​രെ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും വി​പ​ണ​ന​ത്തി​ന് മു​തി​രു​ന്ന​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കു​ടു​ക്കു​ന്ന​തി​നും ന​ട​പ​ടി സ​ഹാ​യി​ക്കു​മെ​ന്നും അ​ലി അ​ബ്ദു​ല്ല തു​ട​ര്‍ന്നു. മ​യ​ക്കു​മ​രു​ന്ന് പ്രൊ​മോ​ട്ട​ര്‍മാ​ര്‍ കൗ​മാ​ര പ്രാ​യ​ക്കാ​രെ ല​ക്ഷ്യ​മി​ടു​ന്ന​ത് സ​മൂ​ഹ​ത്തി​ലു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​തം ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്ന് സ്റ്റു​ഡ​ന്‍റ്സ് മീ​റ്റ് വി​ല​യി​രു​ത്തി. കു​ട്ടി​ക​ളു​ടെ സൗ​ഹൃ​ദ​വ​ല​യ​ത്തെ​ക്കു​റി​ച്ച് ര​ക്ഷി​താ​ക്ക​ള്‍ ശ​രി​യാ​യ ധാ​ര​ണ പു​ല​ര്‍ത്ത​ണം. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കാ​ണു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ 999 ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ അ​റി​യി​ക്കു​ന്ന​ത് ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കും.

ഫെ​ഡ​റ​ല്‍ കൗ​ണ്‍സി​ല്‍ അം​ഗം നെ​യ്മ അ​ല്‍ ശ​ര്‍ഹാ​ന്‍, റാ​ക് മെ​ഡി​ക്ക​ല്‍ യൂ​നി. ഡ​യ​റ​ക്ട​ര്‍ ഡോ. ​ഗു​രു​മാ​വ റാ​വു, ആ​ന്‍റി ന​ര്‍ക്കോ​ട്ടി​ക്സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍, അ​ദ്നാ​ല്‍ അ​ലി അ​ല്‍ സാ​ബി, ഡോ. ​താ​ല​ത്ത് മ​ത്താ​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രെ സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍ത്തി ക​ഴി​ഞ്ഞ വാ​രം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍െ​റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ യൂ​ത്ത് ഡ​യ​ലോ​ഗ് വ​ർ​ക്​​ഷോ​പ്പും ന​ട​ന്നി​രു​ന്നു. സം​വാ​ദ​ത്തി​ല്‍ നാ​ഷ​ണ​ല്‍ കൗ​ണ്‍സി​ല്‍ അം​ഗം ഡോ. ​സാ​ലിം അ​ല്‍ന​ര്‍, ഡ്ര​ഗ് എ​ന്‍ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ദ്നാ​ന്‍ അ​ല്‍ സാ​ബി, പീ​ന​ല്‍ ആ​ന്‍റ് ക​റ​ക്ഷ​ന​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ യാ​ഖൂ​ബ് യൂ​സ​ഫ് അ​ബൂ​ലൈ​ല, പ​ബ്ലി​ക് ഹെ​ല്‍ത്ത് ആ​ന്‍റ് റി​സ​ര്‍ച്ച് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ലി അ​ല്‍ മ​ര്‍സൂ​യ്, ഡോ. ​യ​ഹ്യ ദ​ര്‍വീ​ഷ് അ​ല്‍ അ​ന്‍സാ​രി, ഡോ. ​അം​ന അ​ജ്ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story