വർക്കല സ്വദേശി യു.എ.ഇയിൽ നിര്യാതനായി
text_fieldsദിബ്ബ: തിരുവനന്തപുരം വർക്കല സ്വദേശി നിസാമുദ്ദീൻ (54) ദിബ്ബയിൽ നിര്യാതനായി. എമിറേറ്റ്സ് ട്രാൻസ്പോർട്ട് ദിബ്ബ ബ്രാഞ്ച് ജീവനക്കാരനായിരുന്നു. േജാലിക്ക് പോകാൻ ഒരുങ്ങവെ ദേഹാസ്യസ്ഥം അനുഭവപ്പെട്ട് ആശുപത്രിയിൽ പോയെങ്കിലും അവിടെ മരണം സംഭവിക്കുകയായിരുന്നു. ഏക മകളുടെ വിവാഹത്തിനായി വ്യാഴാഴ്ച നാട്ടിൽ പോകാനിരുന്നതാണ്. വർക്കല ഷാജി മൻസിലിൽ കുറുക്കണ്ണി മുഹമ്മദ് അബ്ദുല്ലയുടെയും ഖൈറുന്നിസയുടെയും മകനാണ്. ഭാര്യ: സീമാ ശിബ്ലി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി എയർ അറേബ്യ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്ന് ഫുജൈറ കെ.എം.സി.സി സേവന വിഭാഗത്തിലെ ഇബ്രാഹിം ആലമ്പാടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
