കാമുകനെ കൊന്ന് മൊറോക്കൻ യുവതി ബിരിയാണി വെച്ചു
text_fieldsഅൽെഎൻ: കാമുകനെ കൊന്ന് മൊറോക്കക്കാരിയായ യുവതി ബിരിയാണി വെച്ച് തൊഴിലാളികൾക്ക് വിളമ്പി. കൊലപാതകം നടത്തി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് 30കാരിയായ പ്രതി അറസ്റ്റിലായത്. കൊല നടത്തിയ അൽെഎനിലെ വീട്ടിലെ ബ്ലൻഡറിൽനിന്ന് കൊല്ലപ്പെട്ട യുവാവിെൻറ പല്ല് സഹോദരൻ കണ്ടെടുത്തതോടെയാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്. അന്വേഷണ ഉദ്യോസ്ഥർക്ക് കൈമാറിയ പല്ല് ഡി.എൻ.എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടയാളിേൻറതാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. മൊറോക്കോയിലെ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ കാമുകൻ ആലോചന നടത്തുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തത്. കൊല നടത്തിയ ശേഷം മൃതദേഹം മുറിച്ച് പാചകം ചെയ്യുകയായിരുന്നു. പാകിസ്താനി തൊഴിലാളികൾക്കാണ് ഇൗ ഭക്ഷണം വിളമ്പിയത്. അതേസമയം, കൊല നടത്തിയത് എങ്ങനെയാണെന്നത് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.
