ഫോർമുല വൺ അബൂദബി ഗ്രാൻറ് പ്രീ ഇന്ന് തുടങ്ങും
text_fieldsഅബൂദബി: ഫോർമുല വൺ അബൂദബി ഗ്രാൻറ് പ്രീ വെള്ളിയാഴ്ച തുടങ്ങും. ഉച്ചക്ക് ഒന്ന് മുതൽ 2.30 വരെയും വൈകുന്നേരം അഞ്ച് മുതൽ 6.30 വരെയും പ്രാക്ടീസ് സെഷനാണ്. 24ന് ഉച്ചക്ക് രണ്ട് മുതൽ മൂന്ന് വരെയും പ്രാക് ടീസ് സെഷൻ നടക്കും. 24ന് വൈകുന്നേരം അഞ്ച് മുതൽ ആറ് വരെയാണ് യോഗ്യതാ മത്സരം. ഫൈനൽ മത്സരം 25ന് വൈകുന്നേരം 5.10 മുതൽ രാത്രി 7.10 വരെ നടക്കും. മൊത്തം പത്ത് ടീമുകൾക്കായി 20 ഡ്രൈവർമാരാണ് മത്സരത്തിനിറങ്ങുന്നത്.
മത്സരം കാണാനെത്തുന്നവർക്ക് പൊതു പാർക്കിങ് സ്ഥലം കിട്ടാൻ സാധ്യത വളരെ കുറവാണ്. യാസ് മാളിൽ പരിമിതമായ പാർക്കിങ് സ്ഥലങ്ങൾ ലഭ്യമായിരിക്കുമെങ്കിലും ആദ്യമെത്തുന്നവർക്ക് മാത്രമേ പ്രതീക്ഷയുള്ളൂ.
ഫോർമുല വൺ ഗ്രാൻഡ് പ്രീ ടിക്കറ്റിനൊപ്പം പാർക്കിങ് ടിക്കറ്റുകളും വാങ്ങിയവർക്ക് ലഭിച്ച നിർദേശം പിന്തുടർന്ന് സുഗമമായി പാർക്ക് ചെയ്യാം. ബസുകളിൽ പോകുന്നവർക്ക് സായിദ് സ്പോർട്സ് സിറ്റിയിൽനിന്ന് റൂട്ട് 170, 180 എന്നിവയിൽ ഫെരാറി വേൾഡ് വരെ പോകാം. 195, 203, 201, 200, 302, 300, 304 റൂട്ട് ബസുകൾ യാസ് െഎലൻഡിലേക്ക് പോകും. മത്സരം നടക്കുന്ന യാസ് മറീന സർക്യൂട്ടിലേക്ക് സർവീസ് നടത്താൻ ഒാൺലൈൻ ടാക്സി സേവന കമ്പനിയായ ‘കരീ’മുമായി യാസ് മറീന സർക്യുട്ട് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. യാസ് മറീന സർക്യൂട്ടിെൻറ പരിധിയിൽ ഷട്ട്ൽ സർവീസ് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
