എമിറേറ്റ്സ് െഎ.ഡി സമർപ്പിക്കാത്തവരുടെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ റദ്ദാക്കും
text_fieldsഅബൂദബി: എമിറേറ്റ്സ് െഎഡി ബാങ്കുകളിൽ സമർപ്പിക്കാത്ത ഉപഭോക്താക്കളുടെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ താൽക്കാലികമായി റദ്ദാക്കുമെന്ന് സെൻട്രൽ ബാങ്ക് സർക്കുലർ. ഫെബ്രുവരി 28ഒാടെ എല്ലാ ഉപഭോക്താക്കളുടെയും എമിറേറ്റ്സ് െഎഡി ഫയൽ ചെയ്യണമെന്നാണ് രാജ്യത്തെ ബാങ്കുകേളാട് സർക്കുലറിൽ നിർദേശിക്കുന്നത്. െഎഡി സമർപ്പിക്കാത്തവർക്ക് ഫെബ്രുവരി 28ന് ശേഷം എ.ടി.എം കാർഡോ ഷോപ്പിങ് ക്രെഡിറ്റ് കാർഡുകളോ ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ, ബാങ്ക് ശാഖകളിൽ നേരിെട്ടത്തി പണം പിൻവലിക്കുന്നതിന് തടസ്സമുണ്ടാകില്ല. താൽക്കാലികമായി റദ്ദാക്കിയ ഡെബിറ്റ്^ക്രെഡിറ്റ് കാർഡ് ഉടമകളിൽനിന്ന് ബാങ്കിന് ഏതെങ്കിലും തരത്തിലുള്ള ഫീസോ ചാർജോ ഇൗടാക്കാനാവില്ലെന്നും സർക്കുലർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
