വാഹനം മറിഞ്ഞ് 21കാരൻ മരിച്ചു
text_fieldsറാസൽഖൈമ: അതിവേഗതയിൽ പാഞ്ഞ ഫോർ വീലർ മറിഞ്ഞ് ഇമറാത്തി യുവാവ് മരിച്ചു. റാസൽഖൈമയിൽ ചൊവ്വാഴ്ച രാവിലെ 11ഒാടെയുണ്ടായ അപകടത്തിൽ മുഹമ്മദ് റാശിദ് ആൽ തുനൈജിയാണ് (21) മരിച്ചത്. അതിവേഗത്തിലായിരുന്ന വാഹനം നിരവധി തവണ മറിഞ്ഞതിന് ശേഷം സിമൻറ് തട്ടിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുേമ്പാഴാണ് മരണം. വാഹനം അതിവേഗതയിലായിരുന്നുവെന്നും അപകടത്തിൽ മറ്റു വാഹനങ്ങളൊന്നും കാരണമായിട്ടില്ലെന്നും റാസൽഖൈമ പൊലീസ് പറഞ്ഞു. ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് സെൻട്രൽ ഒാപറേഷൻസ് സെൻററിലെ ബ്രിഗേഡിയർ ജനറൽ സാലിം ആൽ സുവൈദി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
