ടി10 ക്രിക്കറ്റ് മേള ഇന്ന് മുതൽ; ആവേശ കൊടുമുടിയിൽ യു.എ.ഇ
text_fieldsദുബൈ: ക്രിക്കറ്റിെൻറ ഏറ്റവും ചടുല ഭാവമായ ടി10 ക്രിക്കറ്റ് ലീഗിെൻറ രണ്ടാം സീസൺ നാളെ തുടങ്ങും. ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് െചയർമാനും സഹിഷ്ണുതാ മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും.
ബുധനാഴ്ച വൈകിട്ട് നാലിനാണ് മൽസരം ആരംഭിക്കുക. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഷാർജ കേന്ദ്രീകരിച്ച് ആരംഭിച്ച പത്ത് ഒാവർ ടൂർണമെൻറിന് െഎ.സി.സിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 90മിനിറ്റാണ് മൽസര സമയം.
െഎ.സി.സിക്കു കീഴിലെ കളിക്കാർക്കും സ്പോൺസർമാർക്കും മൽസരവുമായി സഹകരിക്കാൻ അനുമതിയുണ്ട്. കേരള നൈറ്റ്സ്, മറാത്ത അറേബ്യൻസ്, പത്തൂൺസ്, പഞ്ചാബി ലജൻറ്സ്, സിന്ധി, ബങ്കാളി ടൈഗേഴ്സ്, നോർത്തേൺ വാറിയേഴ്സ്, രജപുത് എന്നിങ്ങനെ എട്ട് ടീമുകളാണ് ഇക്കുറി മൽസരിക്കുന്നത്. റാഷിദ് ഖാൻ, ഷാഹിദ് അഫ്രീദി, ശുെഎബ് മാലിക്, ഒായിൻ മോർഗൻ, ബ്രണ്ടൻ മക്കല്ലം, സുനിൽ നരെയ്ൻ, ഡാരൻ സമ്മി, ഷെയ്ൻ വാട്സൻ എന്നിവരാണ് വിവിധ ടീമുകളുടെ ക്യാപ്റ്റൻമാർ. 12 ദിവസം നീളുന്ന ടൂർണമെൻറിൽ 29 മൽസരങ്ങൾ നടക്കും. യു.എ.ഇ. ദേശീയ ദിനമായ ഡിസംബർ രണ്ടിനാണ് ഫൈനൽ. 128 അന്താരാഷ്ട്ര താരങ്ങൾ വിവിധ ടീമുകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. കൂടുതൽ വിവരങ്ങൾ: www.click4m.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
