15 സെക്കൻറ് കൊണ്ട് സന്ദർശക വിസ
text_fieldsദുബൈ: 15 സെക്കൻറ് കൊണ്ട് സന്ദർശക വിസ അനുവദിക്കുന്നതുൾപ്പെടെ അടിമുടി സ്മാര്‍ട്ടായി ലോകമെമ്പാടുമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മാതൃകയാവുകയാണ് ദുബൈ എമിഗ്രേഷൻ വകുപ്പ്. രേഖകൾ എല്ലാം കൃത്യമെങ്കിൽ ഒരു വിസിറ്റ് വിസക്ക് അനുമതി നല്കാന് വകുപ്പിന് ആവശ്യമുള്ളത് വെറും 15 സെക്കൻറ് മാത്രം. എമിഗ്രേഷൻ ഒാഫീസ് സന്ദർശിക്കുന്നത് ഒഴിവാക്കി വീടുകളിലിരുന്നോ ആമർ സെൻററുകൾ വഴിയോ സ്മാര്‍ട്ട് സേവനങ്ങൾ സ്വീകരിക്കുവാനാണ് വകുപ്പ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
മുൻപ് നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന ഒഫീസിൽ ഇതിെൻറ ഫലമായി ആൾ തിരക്കു കുറഞ്ഞതായും പ്രക്രിയകൾ സുഗമമായതായും വകുപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. കുടുംബവിസ, വിസ സ്റ്റാറ്റസ് പരിശോധന, വിസ പുതുക്കല്‍ ഇവയെല്ലാം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാക്കിയ വകുപ്പ് പാസ്പോര്‍ട്ടിന് പകരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും, എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. സ്മാര്‍ട്ട് വല്കരണം, നിര്‍മിതബുദ്ധിയുടെ ഉപയോഗം, നവീകരണം എന്നിവ നടപ്പാക്കിയ സര്‍ക്കാര്‍ വകുപ്പിനുള്ള ഹംദാന്‍ ബിന്‍ മുഹമ്മദ് പ്രോഗ്രാമിെൻറ ചുരുക്ക പട്ടികയിലും ഇൗ സേവനങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
