പുരാവസ്തു കേന്ദ്രങ്ങളിലേക്ക് സൗജന്യ ടൂർ
text_fieldsഅബൂദബി: അയ്യായിരത്തോളം വർഷം പഴക്കമുള്ള രണ്ട് പുരാവസ്തു കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങൾക്കായി രണ്ട് ദിവസത്തെ സൗജന്യ ടൂർ സംഘടിപ്പിക്കുന്നു. വെങ്കലയുഗ താമസകേന്ദ്രങ്ങളായ ഹിലി^എട്ട്, ഹിലി^നാല് പുരാവസ്തു കേന്ദ്രങ്ങളിലേക്കാണ് അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി അബൂദബി) സൗജന്യ യാത്ര സംഘടിപ്പിക്കുന്നത്. നവംബർ 24, 25 തീയതികളിലാണ് യാത്ര. ഹിലി ആർക്കിയോളജിക്കൽ പാർക്കിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് മൂന്ന് വരെ ഒാരോ അര മനണിക്കൂറിലും ടൂർ ഉണ്ടാകും. സന്ദർശകർക്ക് ഖനനം ചെയ്തെടുത്ത പുരാവസ്തുക്കൾ, ശവക്കല്ലറകൾ തുടങ്ങിയവ അടുത്ത് കാണാം. താൽപര്യമുള്ളവർ aanm@dctabudhabi.ae വിലാസത്തിലേക്ക് മെയിൽ ചെയ്ത് രജിസ്റ്റർ ചെയ്യണം.
സന്ദർശനത്തിന് പോകുേമ്പാൾ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുപോകരുത്. ആവശ്യമായ ഷൂ, സൺ ഗ്ലാസുകൾ എന്നിവ കരുതണം. 3000 ബി.സിയിൽ പ്രദേശത്ത് ഗോതമ്പ്, ബാർലി, ഇൗത്തപ്പനകൾ തുടങ്ങിയവ കൃഷി ചെയ്തിരുന്ന കർഷരാണ് ഇൗ താമസകേന്ദ്രങ്ങൾ നിർമിച്ചതെന്ന് കരുതുന്നു. ഇവർ കച്ചവടം നടത്തുകയും ആട്, ചെമ്മരിയാട്, പശു, കുരങ്ങ് തുടങ്ങിയ മൃഗങ്ങളെ വളർത്തുകയും ചെയ്തിരുന്നു. ആഭരണങ്ങൾ, സമ്മാനങ്ങൾ, പാത്രങ്ങൾ എന്നിവ സഹിതമാണ് ഇവിടെ താമസിച്ചിരുന്നവർ മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നതെന്ന് ശവക്കല്ലറകൾ വ്യക്തമാക്കുന്നു. 1970കളിൽ നടന്ന ഖനനത്തിൽ ഫ്രഞ്ച് പുരാവസ്തു ശാസ്ത്രജ്ഞരാണ് ഹിലി^എട്ട് പുരാതന താമസകേന്ദ്രം കണ്ടെത്തിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലമാണിത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
