‘മനുഷ്യ ബന്ധങ്ങളുടെ കെട്ടുറപ്പ് കേരളത്തിെൻറ പൈതൃകം'
text_fieldsറാസല്‍ഖൈമ: ജാതി-മത-രാഷ്ട്രീയ കക്ഷി ഭേദമന്യേയുള്ള മനുഷ്യ ബന്ധങ്ങളാണ് നവോത്ഥാന കേരളത്തിന് വഴിയൊരുക്കിയതെന്ന് ‘കേരളം, ചരിത്രവും വര്‍ത്തമാനവും’ വിഷയത്തില്‍ റാസല്‍ഖൈമയില്‍ നോളജ് തിയേറ്റര്‍ ഒരുക്കിയ സാംസ്ക്കാരിക സദസ്സ് അഭിപ്രായപ്പെട്ടു. മത -വിശ്വാസ തര്‍ക്കങ്ങളില്‍ മാധ്യസ്ഥ്യം വഹിക്കേണ്ടവരാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇവര്‍ വിശ്വാസികളുടെ പക്ഷം പിടിക്കുന്നത് സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കും. രാജ്യത്ത് സമാധാനന്തരീക്ഷം നിലനില്ക്കണമെങ്കില് വെറുപ്പിെൻറ രാഷ്ട്രീയം പ്രചരിപ്പിച്ച് അധികാരം ലക്ഷ്യമാക്കുന്നവരെ പ്രതിരോധിക്കേണ്ടതുണ്ടെന്നും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തങ്ങള്‍ മറക്കുന്നിടത്ത് സിവില്‍ സമൂഹത്തിന്‍െറ ഇടപെടലുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. റാക് ഐ.ആര്.സി ഹാളില്‍ നടന്ന ചടങ്ങ് റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.
നോളജ് തിയേറ്റര്‍ പ്രസിഡൻറ് ജോര്‍ജ് സാമുവല്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് യു.എ.ഇ ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മലി, എഴുത്തുകാരന് ഇ.കെ. ദിനേശന് എന്നിവര്‍ സംസാരിച്ചു. പി.കെ. കരീം, ഡോ. ജോര്‍ജ് ജേക്കബ്, എ.കെ. സേതുനാഥ്, അഡ്വ. നജ്മുദ്ദീന്, ഉമര്‍, മുഹമ്മദ് കൊടുവളപ്പ്, നിഷാദ് വാടാനപ്പള്ളി, ഡോ. സാജിദ് കടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ജയന്തി രാധാകൃഷ്ണന് പ്രാര്‍ഥനാ ഗീതം ആലപിച്ചു. ആര്. സജ്ജാദ് ഫൈസല്‍ സ്വാഗതവും എം.ബി. അനീസുദ്ദീന്‍ നന്ദിയും പറഞ്ഞു. റാക് നോളജ് തിയേറ്ററിന്‍െറ സ്നേഹാദരമായി പുന്നക്കന്‍ മുഹമ്മദലി, ഇ.കെ. ദിനേശന്, രമേശ് പയ്യന്നൂര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പ്രശസ്തി ഫലകം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
