മോങ്ങം ഫുട്ബാൾ: ഇൻഫിനിറ്റി അബൂദബി ജേതാക്കൾ
text_fieldsഷാർജ: മോങ്ങം എമിറേറ്റ്സ് 23 നു സംഘടിപ്പിക്കുന്ന സ്നേഹ സംഗമത്തിനു മുന്നോടിയായി നടത്തിയ മോങ്ങം ഫുട്ബാൾ ലീഗിൽ ഇൻഫിനിറ്റി ഓഫിസ് സർവീസസ് അബൂദബി ജേതാക്കളായി. ഫസ്റ്റ് റണ്ണർ അപ്പ് സഫിയ ട്രാവൽസ് ദുബായ് ടീമും, സെക്കൻഡ് റണ്ണർ അപ്പ് മാക്സ് ജിം അജ്മാനും കരസ്ഥമാക്കി. മികച്ച കളിക്കാർക്കുള്ള ബഹുമതി സി.ടി ഫയ്യാസ്, ബാബു കൈനോട്ട്, കെ.ടി. അനീസ് എന്നിവർക്ക് ലഭിച്ചു. എം.എസ്.എഫ്. സംസ്ഥാന സെക്രട്രറി നിഷാദ്.കെ.സലിം മുഖ്യാഥിതി ആയിരുന്നു. പ്രസിഡൻറ് കുവൈത്ത് അലവിക്കുട്ടി, ജനറൽ സെക്രട്രറി അബ്ദുൽ റഷീദ് ടി.പി, വൈസ് പ്രസിഡൻറുമാരായ അഷ്റഫ് സൽവ, ഫൈസൽ ബാബു കോടാലി, സെക്രട്ടറിമാരായ സാജിദ് ചെങ്ങോടൻ, സി.കെ ഇർഷാദ് മോങ്ങം തുടങ്ങിയവർ സംസാരിച്ചു.
സയ്യിദ് ബാലി, ഹംസ പൂക്കോട്ടൂർ, ഷഹാബ് കളത്തിങ്കൽ കളി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
