കെ.എസ്.സി കേരളോത്സവം 29ന് തുടങ്ങും മൂന്ന് ദിവസം നീണ്ടുനിൽക്കും
text_fieldsഅബൂദബി: കേരള സോഷ്യൽ സെൻറർ (കെ.എസ്.സി) സംഘടിപ്പിക്കുന്ന കേരളോത്സവം നവംബർ 29, 30, ഡിസംബർ ഒന്ന് തീയതികളിൽ നടക്കും. കെ.എസ്.സി ഹാളിൽ വൈകുന്നേരം അഞ്ച് മുതൽ രാത്രി 11 വരെയാണ് ഉത്സവ പരിപാടികൾ നടക്കുക. നാടൻ തട്ടുകടകൾ, പുസ്തകശാലകൾ, ശാസ്ത്ര പ്രദർശനം, മെഡിക്കൽ ക്യാമ്പ്, വാണിജ്യ സ്റ്റാളുകൾ തുടങ്ങിയവ ഒരുക്കും. പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, സംഘനൃത്തം, ഗാനമേള, മാപ്പിളപ്പാട്ടുകൾ തുടങ്ങി വിവിധ കലാപരിപാടികളും അവതരിപ്പിക്കും. നറുക്കെടുപ്പിലൂടെ 2019 മോഡൽ നിസ്സാൻ സണ്ണി കാറടക്കം നൂറോളം സമ്മാനങ്ങൾ നൽകും. പത്തു ദിർഹം വിലയുള്ള പ്രവേശന കൂപ്പൺ നറുക്കെടുത്താണ് സമ്മാനം നൽകുന്നത്.
നാട്ടുത്സവത്തിെൻറ സ്മരണയുണർത്തുന്ന ലേലവും ഉണ്ടാകും. കെ.എസ്.സിയുടെ നവീകരണ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർഥം സംഘടിപ്പിക്കുന്ന പരിപാടിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽ ഒരു വിഹിതം കേരളത്തിെൻറ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് മെന്നും കെ.എസ്.സി പ്രസിഡൻറ് എ.കെ. ബീരാൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിനായിരത്തോളം പേരെയാണ് കേരളോത്സവത്തിലേക്ക് പ്രതീക്ഷിക്കുന്നതെന്ന് കെ.എസ്.സി ജനറൽ സെക്രട്ടറി ബിജിത് കുമാർ അറിയിച്ചു. കെ.എസ്.സി ജോയിൻറ് സെക്രട്ടറി വേണുഗോപാൽ, സ്പോർട്സ് സെക്രട്ടറി റഷീദ് അയിരൂർ, യു.എ.ഇ എക്സ്ചേഞ്ച് പ്രതിനിധി വിനോദ് നമ്പ്യാർ, അൽമസൂദ് ഓട്ടോമൊബൈൽസ് പ്രതിനിധി പ്രകാശ് പല്ലിക്കാട്ടിൽ, ഹാരിസ്, നാസർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
