Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീ​ൻപി​ടിത്ത മ​ത്സ​രം:...

മീ​ൻപി​ടിത്ത മ​ത്സ​രം: വി​ജ​യി​ക​ൾ​ക്ക്​ മി​ക​ച്ച സ​മ്മാ​നം

text_fields
bookmark_border
മീ​ൻപി​ടിത്ത മ​ത്സ​രം:  വി​ജ​യി​ക​ൾ​ക്ക്​ മി​ക​ച്ച സ​മ്മാ​നം
cancel

ഫു​ജൈ​റ: ഫു​ജൈ​റ ഇ​ൻ​റ​ർ നാ​ഷ​ന​ൽ മ​റൈ​ൻ ക്ല​ബ്ബ് മ​ത്സ്യ ബ​ന്ധ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഫു​ജൈ​റ കി​രി​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ്‌ അ​ൽ ശ​ർ​ഖി​യു​ടെ പി​ന്തു​ണ​യോ​ടെ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 26 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. തൂ​ക്കം , ഇ​നം , വ​ലി​പ്പം എ​ന്ന നി​ല​യി​ലാ​യി​രു​ന്നു മ​ത്സ​രം . 988 പോ​യ​ൻ​റി​ൽ ടീം ​ബ്ലെ​സ് ബോ​ക്സ് ഒ​ന്നാം സ്ഥാ​ന​വും ,945 പോ​യ​ൻ​റ്​ നേ​ടി കെ.​ബി.​ഇ ര​ണ്ടാം സ്ഥാ​ന​വും 826 പോ​യ​േ​ൻ​റാ​ടെ അ​ബൂ​ദ​ബി ഷാ​ർ​ക് 3 മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഏ​റ​റ​വും വ​ലി​യ ട്യൂ​ന അ​ബൂ​ദ​ബി ടീ​മി​ലെ ഫ​ഹ​ദ്‌ ഖ​മീ​സും ,വ​ലി​യ ഡോ​റി​ഡോ കു​വൈ​ത്ത് ടീ​മി​ലെ അ​ബ്ദു​റ​ഹി​മാ​ൻ അ​ൽ യാ ​ഫി ,വ​ലി​യ ബ​ർ​ക്കു​ഡ സു​ലി മാ​ൻ ടീ​മി​ലെ സീ​ൻ ഒ​ലി​വ​ർ എ​ന്നി​വ​ർ പി​ടി​ച്ചു .

മ​റൈ​ൻ ക്ല​ബ്ബ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദി​െ​ൻ​റ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മാ​ന​ദാ​ന പ​രി​പാ​ടി​യി​ൽ ശൈ​ഖ് സൈ​ഫ് ബി​ൻ ഹ​മ​ദ് ബി​ൻ സൈ​ഫ് അ​ൽ ഷ​ർ​ഖി വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.​ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 30,000 ദി​ർ​ഹ​വും അ​ഞ്ചു​പേ​ർ​ക്ക് അ​ടു​ത്ത കൊ​ല്ലം കോ​സ്റ്റ​റി​ക്ക യി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് മ​ത്സ്യ ബ​ന്ധ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള റി​ട്ടേ​ൺ ടി​ക്ക​റ്റു​മാ​യി​രു​ന്നു സ​മ്മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story