Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ പൊ​ലീ​സ്​...

ദു​ബൈ പൊ​ലീ​സ്​ എ​ത്തും; പ​റ​ക്കും ബൈ​ക്കി​ൽ

text_fields
bookmark_border
ദു​ബൈ പൊ​ലീ​സ്​ എ​ത്തും;  പ​റ​ക്കും ബൈ​ക്കി​ൽ
cancel

ദു​ബൈ: ‘ക​ള്ള​ൻ​മാ​ർ വ​ന്നെ​ന്ന​റി​ഞ്ഞ പൊ​ലീ​സ്​ ബൈ​ക്കി​ൽ പ​റ​ന്നെ​ത്തി..’ എ​ന്നു കേ​ട്ടാ​ൽ വെ​റും ത​ള്ളാ​ണെ​ന്ന്​ ക​രു​തി മാ​ന​ത്തേ​ക്ക്​ നോ​ക്ക​ണ്ട. പ​റ​ന്നു വ​ന്ന്​ ക​ള്ള​നെ പി​ടി​ക്കാ​നു​ള്ള സെ​റ്റ​പ്പൊ​ക്കെ ദു​ബൈ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലാ​ക്കി​ക്ക​ഴി​ഞ്ഞു. 2020ഒാ​ടെ സാ​മൂ​ഹി​ക വി​രു​ദ്ധ​രെ വി​ല​ങ്ങ​ണി​യി​ക്കാ​ൻ ആ​കാ​ശ​ത്തു​നി​ന്ന്​ ഏ​മാ​ൻ​മാ​ർ പ​റ​ന്നി​റ​ങ്ങി​ത്തു​ട​ങ്ങും. കേ​ട്ട​തു​കൊ​ണ്​ മാ​ത്രം വി​ശ്വ​സി​ക്കി​ല്ല എ​ന്ന്​ നി​ർ​ബ​ന്ധ​മു​ള്ള​വ​ർ​ക്ക്​ വേ​ണ്ടി ദു​ബൈ മീ​ഡി​യ ഒാ​ഫീ​സ്​ ഇൗ ​പ​റ​ക്കും പൊ​ലീ​സി​െ​ൻ​റ വീ​ഡി​യോ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ​

‘ഹോ​വ​ർ​സ​ർ​ഫ്​ സ്​​കോ​ർ​പി​യോ​ൺ -3 എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ഹോ​വ​ർ ബൈ​ക്കാ​ണ്​ ആ​കാ​​ശ പോ​ലീ​സി​െ​ൻ​റ വാ​ഹ​നം. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഇ​ത്ത​രം പൊ​ലീ​സി​നെ ക​ര​യി​ലും വാ​യു​വി​ലും ക​ണ്ടു​തു​ട​ങ്ങും. അ​ക്ര​മ​ങ്ങ​ൾ എ​ത്ര​യും വേ​ഗം അ​റി​യി​ച്ചാ​ൽ അ​വി​ടെ എ​ത്ര​യും വേ​ഗം എ​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഇൗ ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ദു​ബൈ പൊ​ലീ​സി​െ​ൻ​റ നി​ർ​മ്മി​ത ബു​ദ്ധി വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ​ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ്​ അ​ൽ റ​സൂ​ഖി പ​റ​ഞ്ഞു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഹോ​വ​ർ സ​ർ​ഫ്​ ക​മ്പ​നി നി​ർ​മി​ച്ച നാ​ല്​ റോ​േ​ട്ടാ​ർ റോ​വ​ർ ബൈ​ക്കാ​ണ്​ സ്​​കോ​ർ​പി​യോ​ൺ 3. കാ​ർ​ബ​ൺ ഫൈ​ബ​ർ കൊ​ണ്ട്​ നി​ർ​മി​ച്ച ഇ​തി​ന്​ 114 കി​ലോ​യാ​ണ്​ ഭാ​രം. സാ​ധാ​ര​ണ പാ​ർ​ക്കി​ങ്​ സ്​​ഥ​ല​ത്തു​നി​ന്ന്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ഇ​തി​ന്​ മ​ണി​ക്കൂ​റി​ൽ 96 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story