Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു​ഫെ​സ്​​റ്റ്​...

യു​ഫെ​സ്​​റ്റ്​ മൂ​ന്നാം സീ​സ​ണ്​ ഇ​ന്ന് അ​ര​ങ്ങു​ണ​രും

text_fields
bookmark_border

റാ​സ​ല്‍ഖൈ​മ: ജീ​പ്പാ​സ് യൂ​ഫെ​സ്​​റ്റ്​ 2018 ന് ​ഇ​ന്ന് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ തു​ട​ക്ക​മാ​കും. രാ​വി​ലെ എ​ട്ടി​ന്​ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. പ്ര​മു​ഖ ഗാ​യ​ക​ന്‍ ജി. ​വേ​ണു​ഗോ​പാ​ല്‍ മൂ​ന്നാം സീ​സ​ൺ​െ​ൻ​ർ ആ​ദ്യ ദി​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​വു​ക. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണു​ക​ളി​ല്‍ വി​ജ​യ​കീ​രീ​ടം ചൂ​ടി​യ​ത്​ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ റാ​സ​ല്‍ഖൈ​മ​യാ​ണ്. വി​വി​ധ മ​ത്സ​ര ഇ​ന​ങ്ങ​ള്‍ക്ക് വി​ധി​നി​ര്‍ണ്ണ​യി​ക്കാ​ന്‍ അ​ത​ത് രം​ഗ​ങ്ങ​ളി​ലെ പ്ര​ഗ​ല്‍ഭ​രാ​യ വി​ധി​ക​ര്‍ത്താ​ക്ക​ളെ കേ​ര​ള​ത്തി​ല്‍ നി​ന്ന്​ എ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ത്ത് ദി​ന​ങ്ങ​ള്‍ 20 സ്‌​കൂ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​ക്കൊ​ണ്ടാ​ണ് ജീ​പ്പാ​സ് യു​ഫൈ​സ്​​റ്റ്​ സീ​സ​ണ്‍ ത്രീ​യു​ടെ പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ഹി​റ്റ് 96.7 എ​ഫ് എം ​അ​വ​താ​ര​ക​ർ, ഇ​ക്വി​റ്റി പ്ല​സ് എം.​ഡി ജൂ​ബി കു​രു​വി​ള, ആ​ഡ്‌​സ്പീ​ക്ക് ഡ​യ​റ​ക്ട​ര്‍ ദി​ല്‍ഷാ​ദ് എ​ന്നി​വ​രാ​ണ് കാ​മ്പ​യി​ന്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. ഇ​ത്ത​വ​ണ വി​വി​ധ എ​മി​റ്റു​ക​ളി​ലെ സ്‌​കൂ​ളു​ക​ളെ മൂ​ന്ന്​ സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ന​വം​ബ​ര്‍ 9,10 തീ​യ​തി​ക​ളി​ലാ​യി റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ റാ​സ​ല്‍ഖൈ​മ, ഫു​ജൈ​റ, ഉ​മ്മു​ല്‍ഖു​വൈ​ന്‍, അ​ജ്മാ​ന്‍ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ലെ മ​ത്സ​രാ​ര്‍ത്ഥി​ക​ള്‍ മാ​റ്റു​ര​ക്കും. ന​വം​ബ​ര്‍ 16,17 തി​യ്യ​തി​ക​ളി​ല്‍ സൗ​ത്ത് സോ​ണ്‍ ത​ല​ത്തി​ല്‍ അ​ബൂ​ദ​ബി, അ​ല്‍ ഐ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ത്ഥി​ക​ൾ മ​ത്സ​രി​ക്കും. സെ​ന്‍ട്ര​ല്‍ സോ​ണി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന ദു​ബൈ, ഷാ​ര്‍ജ എ​മി​റേ​റ്റു​ക​ളി​ലെ മ​ത്സ​രാ​ര്‍ത്ഥി​ക​ള്‍ ന​വം​ബ​ര്‍ 23,24 തീ​യ​തി​ക​ളി​ല്‍ മ​ൽ​സ​രി​ക്കും. ന​വം​ബ​ര്‍ 30, ഡി​സം​ബ​ര്‍ ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ ദു​ബൈ എ​ത്തി​സ​ലാ​ത്ത് അ​ക്കാ​ദ​മി​യി​ൽ ഗ്രാ​ൻ​റ്​ ഫി​നാ​ലെ ന​ട​ക്കും. ര​ണ്ട് വ​ര്‍ഷം മു​ന്‍പാ​ണ് യു​ഫെ​സ്​​റ്റി​ന് തു​ട​ക്കം കു​റി​ച്ച​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും ര​ജി​സ്‌​ട്രേ​ഷ​നും www.youfestuae.com സ​ന്ദ​ര്‍ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story