Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​ത്രി​യ​ർ​ക്കീ​സ്​...

പാ​ത്രി​യ​ർ​ക്കീ​സ്​ ബാ​വ​ക്ക് അ​ൽ​െ​എ​നി​ൽ സ്​​നേ​ഹ സ്വീ​ക​ര​ണം

text_fields
bookmark_border
പാ​ത്രി​യ​ർ​ക്കീ​സ്​ ബാ​വ​ക്ക്  അ​ൽ​െ​എ​നി​ൽ സ്​​നേ​ഹ സ്വീ​ക​ര​ണം
cancel

അ​ൽ​െ​എ​ൻ: അ​ൽ​െ​എ​ൻ സെ​ൻ​റ്​ ജോ​ർ​ജ്​ യാ​ക്കോ​ബാ​യ സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ്​ ബാ​വ​ക്കും സം​ഘ​ത്തി​നും സ്​​നേ​ഹോ​ഷ്​​മ​ള സ്വീ​ക​ര​ണ​മൊ​രു​ക്കി. ക​വാ​ട​ത്തി​ൽ​നി​ന്ന്​ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ ബാ​വ​യെ പ​ള്ളി​യി​ലേ​ക്ക്​ ആ​ന​യി​ച്ച​ത്. തു​ട​ർ​ന്ന്​ ന​ട​ന്ന സ​ന്ധ്യാ​സ​മ​സ്കാ​ര​ത്തി​ന്​ പ​രി​ശു​ദ്ധ ബാ​വ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക​യു​ടെ 40ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​ ശ്രേ​ഷ്​​ഠ കാ​തോ​ലി​ക്ക ആ​ബൂ​ൻ മോ​ർ ബ​സേ​ലി​യോ​സ്​ തോ​മ​സ്​ പ്ര​ഥ​മ​ൻ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക ​മെ​ത്രോ​പ്പോ​ലീ​ത്ത ​െഎ​സ​ക്​ മോ​ർ ഒ​സ്​​താ​ത്തി​യോ​സ്​ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സു​ന്ന​ഹ​ദോ​സ്​ സെ​ക്ര​ട്ട​റി മോ​ർ ഗ്രീ​ഗോ​റി​യോ​സ്, കു​ര്യാ​ക്കോ​സ്​ മോ​ർ സേ​വേ​റി​യോ​സ്, ബെ​യ്​​റൂ​ത്ത്​ ആ​ർ​ച്ച്​ ബി​ഷ​പ്​ ദാ​നി​യേ​ൽ മോ​ർ ക്ലി​മ്മീ​സ്, മ​ത്യാ​സ്​ മോ​ർ പീ​ല​ക്​​സി​നോ​സ്, ന​ഥാ​ലി​യേ​ൽ മോ​ർ ബ​ർ​ത്ത​ല​മോ​സ്, മാ​ത്യൂ​സ്​ മോ​ർ പൗ​ലോ​സ്, ഫാ. ​ജോ​ഷ്വ മാ​ർ​ക്കോ​സ്, ഫാ. ​ജീ​ജ​ൻ എ​ബ്ര​ഹാം, ഫാ. ​മാ​ത്യൂ​സ്​ പ​ന​ച്ചി​ക്ക​ൽ, ഫാ. ​എ​ബി​ൻ എ​ബ്ര​ഹാം, ഫാ. ​സി​ജു എ​ബ്ര​ഹാം, ഫാ. ​സാ​ജ​ൻ സി. ​അ​ല​ക്​​സ്, ഫ. ​ക്രി​സ്​​റ്റോ, ഫാ. ​നി​ഥി​ൻ ഗീ​വ​ർ​ഗീ​സ്, ഫാ. ​മീ​ഖാ​യേ​ൽ, ഇ​ട​വ​ക വി​കാ​രി ഫാ. ​അ​രു​ൺ സി. ​എ​ബ്ര​ഹാം, ക​മാ​ൻ​ഡ​ർ ഉ​മ്മ​ൻ വ​ർ​ഗീ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ജോ​സ​ഫ്​ വ​ർ​ഗീ​സ്, ട്ര​സ്​​റ്റി ജേ​ക്ക​ബ്​ വി. ​തോ​മ​സ്, യു.​എ.​ഇ മേ​ഖ​ല സെ​ക്ര​ട്ട​റി കാ​ളി​യം​മേ​ലി​ൽ പൗ​ലോ​സ്​ കോ​റെ​പ്പി​സ്​​കോ​പ്പ, അ​ൽ​മാ​യ സെ​ക്ര​ട്ട​റി സ​ണ്ണി എം. ​ജോ​ൺ കാ​ട്ടി​പ്പ​റ​മ്പി​ൽ, ഡീ​ക്ക​ൺ സാ​ജ​ൻ പ​ട്ട​േ​ശ്ശ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 8.30ന്​ ​ഷാ​ർ​ജ സെ​ൻ​റ്​ മേ​രീ​സ്​ യാ​ക്കോ​ബാ​യ സു​റി​യാ​നി സൂ​നോ​റോ പാ​ത്രി​യ​ർ​ക്ക​ൽ ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശു​ദ്ധ ബാ​വ​ക്കും സം​ഘ​ത്തി​നും സ്വീ​ക​ര​ണം ന​ൽ​കും. ഒ​മ്പ​തി​ന്​ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. ശ്രേ​ഷ്​​ഠ കാ​തോ​ലി​ക്ക ബാ​വ​യും അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രും സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ ഷാ​ർ​ജ സെ​ൻ​റ്​ മേ​രീ​സ്​ ക്​​നാ​നാ​യ ഇ​ട​വ​ക സ്വീ​ക​ര​ണം ന​ൽ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന്​ സി​റി​യ​ൻ സ​മൂ​ഹ​ത്തി​നാ​യി ദു​ബൈ സെ​ൻ​റ്​ മേ​രീ​സ്​ സി​റി​യ​ൻ പ​ള്ളി​യി​ൽ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന്​ വി​ശ്വാ​സി സ​മൂ​ഹ​ത്തെ ബാ​വ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story