Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

പു​സ്ത​കോ​ത്സ​വ​ത്തി​ന് ആ​വേ​ശം പ​ക​ര്‍ന്ന് മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക​ള്‍

text_fields
bookmark_border
പു​സ്ത​കോ​ത്സ​വ​ത്തി​ന് ആ​വേ​ശം  പ​ക​ര്‍ന്ന് മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക​ള്‍
cancel

ഷാ​ര്‍ജ: ഷാ​ര്‍ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വം മ​ല​യാ​ളി​ക​ൾ​ക്ക്​ അ​ക്ഷ​ര​പൂ​ര​മാ​ണ്. പ​ല​വി​ധ​ത്തി​ലാ​ണ് ഷാ​ര്‍ജ അ​ക്ഷ​രോ​ത്സ​വം മ​ല​യാ​ളി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ന​ട​ക്കു​ന്ന റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ല്‍ അ​തി​നു​ള്ള എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തു​ന്ന​ത് ര​ണ്ട് മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക​ളാ​ണ്. കാ​സ​ര്‍കോ​ട് സ്വ​ദേ​ശി സം​ഗീ​ത അ​ഭി​ലാ​ഷും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷ​ദാ സ​ലാ​മും. ര​ണ്ട് പേ​രും ബി​രു​ദ​ധാ​രി​ക​ളും തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രു​മാ​ണ്. ഷ​ദാ സ​ലാം ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സും സം​ഗീ​ത എം.​ബി.​എ​യു​മാ​ണ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ പേ​ര്, പ്ര​കാ​ശ​നം ചെ​യ്യു​ന്ന പു​സ്ത​ക​ത്തി​െ​ൻ​റ പേ​ര്, തു​ട​ങ്ങു​ന്ന സ​മ​യം, അ​വ​സാ​നി​ക്കു​ന്ന സ​മ​യം എ​ല്ലാം ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. സ​മ​യ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് പു​സ്ത​കോ​ത്സ​വം ക​ല്‍പ്പി​ക്കു​ന്ന​ത്. വാ​യ​ന​യെ​യും എ​ഴു​ത്തി​നെ​യും ഏ​റെ ബ​ഹു​മാ​നി​ക്കു​ന്ന​വ​രാ​ണ് സം​ഗീ​ത​യും ഷ​ദ​യും. പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ എ​ത്തി​യ​തോ​ടെ നി​ര​വ​ധി എ​ഴു​ത്തു​കാ​രെ നേ​രി​ല്‍ കാ​ണാ​നും പ​രി​ച​യ​പ്പെ​ടാ​നു​മാ​യ​താ​യി ര​ണ്ട് പേ​രും പ​റ​ഞ്ഞു. മ​ല​യാ​ള പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​ങ്ങ​ള്‍ ഏ​റെ ന​ട​ക്കു​ന്ന​ത് റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ലാ​ണ്. അ​ത് നി​യ​ന്ത്രി​ക്കാ​ന്‍ കി​ട്ടി​യ അ​വ​സ​രം വ​ലി​യ ഭാ​ഗ്യ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story