ഗില്ലൻബാരി; ഒരു കിടിലൻ അതിജീവനത്തിെൻറ കഥ
text_fieldsഷാർജ: മൂന്നു നാല് ദിവസം, കൂടിയാൽ ഒരാഴ്ച... ശരീരം കഴുത്തറ്റം തളർന്നു കിടക്കുന്ന ഒരു മനുഷ്യെൻറ തലക്കരികിൽ നിന്ന് സന്ദർശകരാരോ പറഞ്ഞതാണ്. കണ്ണിൽ വെള്ളം പൊടിയുന്നതു കണ്ട് നഴ്സുമാരിലൊരാൾ അടുത്തു വന്നു പറഞ്ഞു^ ഇൗ കാലവും കടന്നു പോകും, നമുക്ക് അവരുടെ മുന്നിലൂടെ നടന്നു കാണിക്കണം 2013 ലാണീ സംഭവം. ഒരാഴ്ചയും ഒരു മാസവുമല്ല, അഞ്ചു വർഷങ്ങൾക്കു ശേഷം ആ മനുഷ്യൻ നടന്നല്ല, പറന്നു വന്നിരിക്കുന്നു, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക്. കയ്യിൽ തെൻറ ആദ്യ പുസ്തകമായ ‘നന്ദി ഗില്ലൻബാരി സിൻഡ്രോമിെൻറ’ 19ാം പതിപ്പ് , കാലേങ്കാട് കോളനി എന്ന കഥാ സമാഹാരത്തിെൻറ മൂന്നാം പതിപ്പ്, കിടക്കയിൽ കിടന്ന് ഏകോപിപ്പിച്ച സംഗീത ആൽബങ്ങളുടെ കോപ്പികൾ. രാസിത്ത് അശോകൻ മേള നഗരിയിലാകെ പ്രകാശം പരത്തുകയാണ്.
ഗോകുലം ഗ്രൂപ്പിനു കീഴിൽ കർണാടകയിൽ ജോലി ചെയ്യുന്ന കാലത്താണ് ഇന്ത്യയിൽ പത്തു ലക്ഷത്തിൽ ഒരാൾക്കു മാത്രം വരുന്ന അസുഖം പിടിപെടുന്നത്. വിലപിടിച്ച മരുന്നുകളും കുത്തിവെപ്പുകളും തൊണ്ട തുളച്ചുള്ള കുഴലുകളുമെല്ലാം ചുറ്റിപ്പിണഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അഞ്ചുമാസം കഴിഞ്ഞത്. ഇതിനിടെ 38 ലക്ഷം രൂപ ചെലവിട്ടത്. െഎ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. വി.ജി. പ്രദീപ് കുമാർ, നിപ്പ വൈറസ് അതിജീവന പോരാട്ടങ്ങളിലെ നായകമുഖങ്ങളിലൊന്നായ ഡോ. അനൂപ് കുമാർ എ.എസ് എന്നിവരുടെ വിദഗ്ധ പരിചരണത്തിൽ രോഗമുക്തി നേടി. പക്ഷെ അന്നും കിടന്ന കിടപ്പു തന്നെ. മുഹമ്മദ് ഹുസൈൻ വാണിമേൽ എന്ന ഫിസിയോതെറാപ്പിസ്റ്റ് പെരുവണ്ണാമുഴി ഡാമിനു മുന്നിൽ കൊണ്ടുപോയും മററും ഫിസിയോതെറാപ്പി നടത്തിക്കൊടുത്തു. മാഗസിൻ എഡിറ്ററും യൂനിയൻ ജനറൽ സെക്രട്ടറിയുമെല്ലാമായി പഠിച്ചു വളർന്ന പേരാമ്പ്ര സി.കെ.ജി കോളജിെൻറ ഒാർമകളുമായി സി.കെ.ജിയിലെ പൂമരങ്ങൾക്ക് പറയാനുള്ളത് എന്ന പേരിലാരംഭിച്ച േഫസ്ബുക്ക് പേജ് വഴി പുറംലോകവുമായി സജീവ ബന്ധം തുടരുന്നുണ്ടായിരുന്നു.
രാസിത്തിെൻറ വീട്ടിലാണ് ഒരു തവണ പൂർവവിദ്യാർഥികൾ ഒത്തു ചേർന്നതു പോലും. ഇൗ കൂട്ടായ്മ പിന്നീട് മേഖലയിലെ വലിയ ഒരു ജീവകാരുണ്യ സംഘമായി മാറി. വീടു വെച്ചു കൊടുക്കാനും മരുന്ന് സംഘടിപ്പിച്ചു നൽകാനുമെല്ലാം ഇവർ മുന്നിലുണ്ട്. മാഗസിൻ എഡിറ്ററും പ്രാസംഗികനുമെല്ലാമായിരുന്നെങ്കിലും അയച്ചു കൊടുക്കുന്ന സാഹിത്യസൃഷ്ടികെളാന്നും പത്രാധിപൻമാർ പരിഗണിക്കാറുണ്ടായിരുന്നില്ല. രോഗകാല അനുഭവവും അതിെൻറ അതിജീവനവും സംബന്ധിച്ച് എഴുതിവെച്ച കൃതി സ്വീകരിക്കാനും പ്രസാധകർക്ക് വലിയ താൽപര്യമില്ലായിരുന്നു. കോളജിലെ പൂർവ വിദ്യാർഥി ജിനീഷ് നരയൻകുളം മാധ്യമം ദിനപത്രത്തിൽ എഴുതിയ ഫീച്ചറും അധ്യാപക സംഘടന സംസ്ഥാന സമിതിയംഗം പി.എസ്. സ്മിജയും മാധ്യമപ്രവർത്തകൻ എൻ.എസ്. സജിത്തും സന്ദർശിക്കാനെത്തിയതുമാണ് വഴിത്തിരിവായത്. ‘ഇൻസൈറ്റ് പബ്ലിക്ക’ ആദ്യ പുസ്തകത്തിെൻറ പ്രകാശനം ഏറ്റെടുത്തു. ഒരു വിരൽ മാത്രം അനങ്ങുന്ന അവസ്ഥയിൽ മൊബൈൽ ഫോണിൽ മംഗ്ലീഷിൽ കേമ്പാസ് ചെയ്ത് തയ്യാറാക്കിയ നന്ദി ഗില്ലൻബാരി സിൻഡ്രോം ഇതിനകം 19000 കോപ്പികളാണ് വിറ്റഴിഞ്ഞത്.
പുറത്തിറങ്ങാൻ കഴിയുമെന്നായതോടെ ഒാേട്ടാറിക്ഷയിൽ സഞ്ചരിച്ച് സ്കൂളുകളിൽ കയറിയിറങ്ങിയായിരുന്നു വിൽപ്പന. പിന്നീട് കൂട്ടുകാരൊത്തു ചേർന്ന് വാങ്ങിയ കാറിലായി. കൂട്ടുകാരുടെ പ്രോത്സാഹനം ശക്തമായതോടെ സ്വയം ഡ്രൈവ് ചെയ്യാൻ തുടങ്ങി. മികച്ച പുസ്തകത്തിനുള്ള സാമൂഹിക ക്ഷേമ വകുപ്പിെൻറ പുരസ്കാരവും മികച്ച കഥക്കുള്ള പുരസ്കാരവും തേടിയെത്തി. പുതിയ നോവലിെൻറ പണിപ്പുരയിലാണ് രാസിത്. ഒപ്പം ആദ്യ പുസ്തകത്തിെൻറ ഇംഗ്ലീഷ് പരിഭാഷയും ഒരുങ്ങുന്നു. വടക്കൻ കേരളത്തിലെമ്പാടും സാംസ്കാരിക സദസ്സുകളിൽ സാഹിത്യ പ്രഭാഷണങ്ങളും പ്രചോദന ക്ലാസുകളും നടത്തിവരുന്നുമുണ്ട്. രാസിത്തിെൻറ ദിവസമെണ്ണിയ മനുഷ്യർ ഇൗ കുറിപ്പ് വായിക്കുന്നുണ്ടെങ്കിൽ ആ പുസ്തകം കൂടി ഒന്നു വാങ്ങി വായിക്കണം. മനുഷ്യരെ എഴുതിത്തള്ളുന്ന ശീലമുള്ളവരുണ്ടെങ്കിൽ അവരും ഇൗ പുസ്തകം വായിക്കണം. അതിജീവനം എന്ന വാക്കിെൻറ പൂർണമായ നിഘണ്ടു തന്നെയാണ് ഇൗ അനുഭവസാക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
