Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ​യി​ല്‍ പു​തി​യ...

ഷാ​ര്‍ജ​യി​ല്‍ പു​തി​യ ടോ​ള്‍ ഗേ​റ്റ്; വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് മാ​ത്രം ടോ​ള്‍

text_fields
bookmark_border
ഷാ​ര്‍ജ​യി​ല്‍ പു​തി​യ ടോ​ള്‍ ഗേ​റ്റ്; വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് മാ​ത്രം ടോ​ള്‍
cancel

ഷാ​ര്‍ജ: ഷാ​ര്‍ജ​യി​ല്‍ ര​ണ്ടാ​മ​ത്തെ ടോ​ള്‍ ഗേ​റ്റ് പ്ര​വ​ര്‍ത്തി​ച്ച് തു​ട​ങ്ങി. എ​മി​റേ​റ്റ്സ് റോ​ഡി​ല്‍ ഷാ​ര്‍ജ, ഉ​മ്മു​ല്‍ഖു​വൈ​ന്‍ അ​തി​ര്‍ത്തി​യാ​യ അ​ല്‍ സു​ബൈ​റി​ലാ​ണ് ഗേ​റ്റ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. വ​ലി​യ ലോ​റി​ക​ള്‍ ധാ​രാ​ള​മാ​യി ക​ട​ന്ന് പോ​കു​ന്ന റോ​ഡാ​ണി​ത്. എ​ന്നാ​ല്‍ ടോ​ള്‍ തു​ട​ങ്ങി​യ വി​വ​രം അ​റി​യാ​തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​യി​ല്‍പ്പെ​ട്ട​താ​യി ദൃ​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഒ​രു വ​ലി​യ വാ​ഹ​നം ക​ട​ന്ന് പോ​കാ​ന്‍ 420 ദി​ര്‍ഹ​മാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്ന് ഇ​തി​ലെ ക​ട​ന്ന് പോ​യ ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. പ​ഴ​യ ബൈ​പ്പാ​സ് റോ​ഡാ​ണ് ഇ​പ്പോ​ള്‍ എ​മി​റേ​റ്റ്സ് റോ​ഡ് എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന റോ​ഡാ​ണി​ത്. ഉ​മ്മു​ല്‍ഖു​വൈ​നി​ല്‍ നി​ന്ന് ഫ​ല​ജ് അ​ല്‍ മു​അ​ല്ല​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡും ഈ ​റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. റാ​സ​ല്‍ഖൈ​മ, ദു​ബൈ, ഷാ​ര്‍ജ, അ​ജ്മാ​ന്‍, ഉ​മ്മു​ല്‍ഖു​വൈ​ന്‍ എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ്, അ​ബു​ദ​ബി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story