ഷാർജയിലെ ലൈബ്രറികൾ സമ്പുഷ്ടമാക്കാൻ ശൈഖ് സുൽത്താൻ നൽകും 45 ലക്ഷം ദിർഹം
text_fieldsഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പങ്കുചേരുന്ന വിതരണക്കാർക്കും പുസ്തക പ്രസാധന മേഖലക്കും പുത്തനുണർവു പകരാൻ കൂടുതൽ പിന്തുണയൊരുക്കി ഷാർജ ഭരണാധികാരി. പുസ്തക മേളയുടെ രക്ഷാധികാരിയായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹമാണ് ഷാർജയിലെ ലൈബ്രറികളിലേക്ക് പുസ്തകം വാങ്ങുവാനായി അനുവദിച്ചത്. ഷാർജ മേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങൂവാൻ ഇൗ തുക വിനിയോഗിക്കും.
ഷാർജയിലെ സർക്കാർ- സ്വകാര്യ മേഖല ഗ്രന്ഥശാലകളിൽ പുതിയ അറബി^അന്താരാഷ്്ട്ര പുസ്തകങ്ങൾ ലഭ്യമാക്കാൻ ഇൗ ആനുകൂല്യം ഏറെ സഹായകമാവും. ചരിത്രം, സാഹിത്യം, രാഷ്ട്രീയം, കല തുടങ്ങി വൈവിധ്യമാർന്ന ശാഖകളിൽ നിന്നുള്ള പുസ്തകങ്ങളാണ് ഇവിടെ നിന്ന് ശേഖരി
ക്കുക. വിവിധ നാടുകളിൽ നിന്നെത്തുന്ന ഗവേഷകർ, വിദ്യാർഥികൾ, അക്കാദമിക് വിദഗ്ധർ എന്നിവരെല്ലാം ഏറെ ആശ്രയിക്കുന്നത് ഷാർജയിലെ ഗ്രന്ഥാലയങ്ങളെയാണ്. അറിവും സംസ്കാരവും വ്യാപിപ്പിക്കുക എന്ന ശൈഖ് സുൽത്താെൻറ ദർശനം അടിസ്ഥാനമാക്കി ഷാർജയിലെ സർക്കാർ സ്ഥാപനങ്ങളെല്ലാം മികച്ച ലൈബ്രറികളും സജ്ജീകരിച്ചിട്ടുണ്ട്.