കവിതയിലൂടെ കാര്യങ്ങള്‍ തുറന്ന് പറയാൻ പലരും ഭയപ്പെടുന്നു –ജി. സുധാകരന്
text_fieldsഷാര്‍ജ: കവിതയിലൂടെ പലരും കാര്യങ്ങള്‍ തുറന്ന് പറയാത്തത് മുതലാളിത്വത്തെയും ഭരണസംവിധാനങ്ങളെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന ഭീതിയിലാണെന്ന് മന്ത്രി ജി. സുധാകരന്. തെൻറ പൂച്ചേ പൂച്ചേ എന്ന കവിതയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിെൻറ പ്രകാശനം എം.എ. ബേബി മോഹന്‍കുമാറിന് നല്കി നിര്‍വ്വഹിച്ചു. കവിത നിര്‍വ്വഹിക്കുന്നത് പ്രവാചക ധര്‍മ്മമാണ്. അത് ജീവിതത്തോടും പ്രകൃതിയോടും ചേര്‍ന്ന് നില്ക്കുമ്പോള് മാത്രമെ സാധിക്കുകയുള്ളു. വലിയൊരു സാംസ്കാരിക ജോലിയാണ് കവിത നിര്‍വ്വഹിക്കുന്നത്. ലോകത്ത് ഇത്രക്കധികം കവിതകള്‍ പ്രസിദ്ധീകരിക്കുന്ന വേറൊരു ഭാഷയുണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്.
മലയാളികള്‍ കവിതയെ വലിയ തോതില്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണത്. പൂച്ചേ പൂച്ചേ എന്ന കവിത വിമര്‍ശനങ്ങളിലേക്കും ട്രോളുകളിലേക്കും പോകാന്‍ കാരണം അതെഴുതിയ ആളിെൻറ രാഷ്ട്രീയത്തെ ആക്രമിക്കുന്നതിന് വേണ്ടിയാണ് സുധാകര്‍ പറഞ്ഞു. പെണ്ണുകാണാന്‍ വന്ന അന്ന് സമ്മാനിച്ച കവിതയെ കുറിച്ചാണ് സുധാകരന്‍െറ പത്നി ജുബുലി നവ പ്രഭ സംസാരിച്ചത്. 'ഹൃദയം തരൂ മ്മ ഹൃദയം തരാം സുന്ദരി' എന്നായിരുന്നു ആ കവിതയിലെ വരികള്‍. എന്നാല്‍ അതൊരു മാര്‍ക്കറ്റിങ് സ്ട്രാറ്റജി ആയിരുന്നുവെന്ന് പിന്നിട് മനസിലായതായി അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു. ആദ്യമായി എഴുതിയ കവിതകള്‍ താനെടുത്ത് എഡിറ്റ് ചെയ്തതും പിന്നിട് കവിതകള്‍ പുസ്തകത്തില്‍ വന്നാല്‍ മാത്രം കാണിച്ചിരുന്നുള്ളു എന്നും അവര്‍ ഒാർമിച്ചു. സുധാകരെൻറ ഗണ്മാന് രാജേഷ് ചൊല്ലിയ സുധാകര കവിതകളും വേദിയില്‍ അവതരിപ്പിച്ചു. വയലാര്‍ പുരസ്കാര ജേതാവ് കെ.വി മോഹന്‍കുമാര്‍, എം.എ. ബേബി, റഫീഖ് മേമുണ്ട, േശ്രയാംസ് കുമാര്‍, എം.സി.എ. നാസര്‍ എന്നിവര്‍ സംസാരിച്ചു. വെള്ളിയോടന് അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
