അബൂദബിയിൽ വൻതോതിൽ വാതക-എണ്ണ ശേഖരം കണ്ടെത്തി
text_fieldsഅബൂദബി: വാതക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് അബൂദബി നാഷനൽ ഒായിൽ കമ്പനി (അഡ്നോക്) നടത്തിയ പര്യവേക്ഷണങ്ങളിൽ കണ്ടെത്തിയത് വൻതോതിലുള്ള വാതക^എണ്ണ ശേഖരം. ഇതേ തുടർന്ന് 2030ഒാടെ ക്രൂഡോയിൽ ഉൽപാദനശേഷി ദിനംപ്രതി 50 ലക്ഷം ബാരൽ ആയി ഉയർത്തുക എന്ന ലക്ഷ്യത്തോടെ 486 ബില്യൻ ദിർഹം നിക്ഷേപം നടത്താൻ അഡ്നോകിന് അബൂദബി സുപ്രീം പെട്രോളിയം കൗൺസിൽ അനുമതി നൽകി. വിശദമായ പെട്രോളിയം സിസ്റ്റം പഠനങ്ങൾ, സീസ്മിക് സർവേകൾ തുടങ്ങിയവയിൽനിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പുതിയ ബ്ലോക്കുകൾ ബില്യൻ കണക്കിന് ബാരൽ എണ്ണയും ട്രില്യൻ കണക്കിന് ഘനയടി പ്രകൃതിവാതകവും ഉൾക്കൊള്ളുന്നതായി അഡ്നോക് അറിയിച്ചു.
15 ട്രില്യൻ ഘനയടി വാതകശേഖരവും കോടി ബാരൽ എണ്ണശേഖരവുമാണ് കണ്ടെത്തിയതെന്ന് കമ്പനി വിശദീകരിച്ചു. ബി.പി. സ്റ്റാറ്റിസ്റ്റികൽ റിവ്യു ഒാഫ് വേൾഡ് എനർജിയുടെ കണക്ക് പ്രകാരം 2017 അവസാനത്തോടെ യു.എ.ഇക്ക് 97.8 ബില്യൻ ബാരലിെൻറ എണ്ണ ശേഖരവും 209.7 ട്രില്യൻ ഘനയടിയുടെ വാതകശേഖരവുമാണ് ഉണ്ടായിരുന്നത്. ഇൗ വർഷാവസാനത്തോടെ ഉൽപാദനശേഷി പ്രതിദിനം 35 ലക്ഷം ബാരലും 2020ഒാടെ 40 ലക്ഷം ബാരലുമായി വർധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി ഞായറാഴ്ച പ്രഖ്യാപിച്ചു. ഒപെകിെൻറ കണക്ക് പ്രകാരം ഒക്ടോബറിൽ പ്രതിദിനം 30 ലക്ഷം ബാരലാണ് അഡ്നോകിെൻറ ഉൽപാദനശേഷി. അഡ്നോകിെൻറ പഞ്ചവത്സര വളർച്ചാപദ്ധതിയെ പിന്തുണക്കുന്നതിന് വേണ്ടിയാണ് 486 ബില്യൻ ദിർഹം സുപ്രീം പെട്രോളിയം കൗൺസിൽ അനുവദിച്ചതെന്നും 2030ഒാടെ അഡ്നോകിെൻറ ഉൽപാദനശേഷി പ്രതിദിനം 50 ലക്ഷം ബാരലായി വർധിക്കുമെന്നും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഞായറാഴ്ച ട്വീറ്റ് ചെയ്തു.
ആഗോള ക്രൂഡ് ഒായിൽ ഉൽപാദനത്തിെൻറ 4.2 ശതമാനം യു.എ.ഇയിലാണ്. ഇതിൽ കൂടുതലും അബൂദബിയിൽ അഡ്നോക് കൈവശം വെക്കുകയും നടത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന എണ്ണപ്പാടങ്ങളിലാണ്. 2040 വരെയുള്ള ദ്രവീകൃത പ്രകൃതിവാതകത്തിെൻറ (എൽ.എൻ.ജി) ഉൽപാദനം നിലനിർത്താനുള്ള വാതക നയം നടപ്പാക്കുന്നതിന് യു.എ.ഇയെ സഹായിക്കുന്നതാണ് പുതിയ കണ്ടെത്തൽ. വൻതോതിൽ സൾഫറസ് വാതകശേഖരമുള്ള അബൂദബി വർഷത്തിൽ 60.4 ബില്യൻ ഘനമീറ്റർ പ്രകൃതി വാതകമാണ് ഉൽപാദിപ്പിക്കുന്നത്. എന്നാൽ, രാജ്യത്തിെൻറ വാർഷിക ഉപഭോഗത്തിന് ഇത് തികയുന്നില്ല. ഏകദേശം 72.2 ബില്യൻ ഘനയടിയാണ് വർഷത്തിൽ യു.എ.ഇക്ക് ആവശ്യം. ഖത്തർ, ഒമാൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയിലൂടെയാണ് ബാക്കി പ്രകൃതി വാതകം കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
