സന്തോഷക്കണ്ണീരുമായി കുഞ്ഞുമറിയം; ചേർത്തു പിടിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: 44 രാഷ്ട്രങ്ങളിൽ നിന്ന് 105 ലക്ഷം വിദ്യാർഥികൾ പെങ്കടുത്ത അറബ് റീഡിങ് ചലഞ്ചിൽ മെേറാക്കോയിൽ നിന്നുള്ള ഒമ്പതുവയസുകാരി മറിയം ലെഹ്സാൻ അംജൂൻ ഒന്നാം സ്ഥാനക്കാരിയായി. അഞ്ചു ലക്ഷം ദിർഹവും ട്രോഫിയുമടങ്ങൂന്ന സമ്മാനം ചലഞ്ചിെൻറ ചാലക ശക്തിയായ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമ്മാനിച്ചു. വിധി കർത്താക്കളുടെ ഒാരോ ചോദ്യത്തിനും ചടുലമായി മറുപടി നൽകി ഏവരുടെയും ഹൃദയം കവർന്ന മറിയം അംജൂൻ വിജയി താനാണെന്നറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞു പോയി. തെൻറ ശിരോവസ്ത്രം കൊണ്ട് ബാലികയുടെ കണ്ണുനീർ തുടച്ചു കൊടുത്ത ശൈഖ് മുഹമ്മദ് അവൾക്ക് ഒേട്ടറെ വിജയങ്ങളും ആശംസിച്ചു. വായിച്ച 50 പുസ്തകങ്ങൾ സമഗ്രമാക്കി മനസിലാക്കിയ മറിയം ചോദ്യങ്ങൾക്ക് മറുപടി നൽകുക മാത്രമല്ല, ഒാരോ വിഷയത്തെയും വിമർശനാത്മകമായും ക്രിയാത്മകമായും വിശകലനം ചെയ്യുന്നതിലും പാടവം പുലർത്തി. ചോദ്യകർത്താക്കളുടെ വിലയിരുത്തലിനു പുറമെ സദസിൽ നിന്നുള്ള വോട്ടുകൾ കൂടി പരിഗണിച്ചാണ് വിജയിയെ നിശ്ചയിച്ചത്.
മൊറോക്കോയിലെ അധ്യാപക ദമ്പതികളുടെ മകളായ അംജൂൻ ഒരു വർഷത്തിലേറെയായി മത്സരത്തിനായി തയ്യാറെടുപ്പു നടത്തുകയായിരുന്നു. ചരിത്ര പുസ്തകങ്ങൾ മനസിലാക്കിയെടുക്കാൻ അൽപം പ്രയാസപ്പെട്ടുവെങ്കിലും അത് ചലഞ്ചായി സ്വീകരിക്കുകയായിരുന്നുവെന്ന് അവൾ പറഞ്ഞു. വായന മനസിനുള്ള ചികിത്സയാണെന്നും ദാരിദ്രത്തിൽ നിന്നും നിരക്ഷരതയിൽ നിന്നും രാഷ്ട്രങ്ങളെ രക്ഷിക്കാൻ വായനക്ക് കഴിയുമെന്നുമാണ് മറിയത്തിെൻറ പക്ഷം. വലുതാകുേമ്പാൾ സാഹ ഹദീദിനെപ്പോലെ ഒരു വാസ്തുശിൽപിയാകണമെന്നാണ് മോഹം. വായന പ്രോത്സാഹിപ്പിക്കാൻ നടത്തിയ പദ്ധതികൾ പരിഗണിച്ച് കുവൈത്തിലെ അൽ ഇഖ്ലാസ് സ്കൂളിന് 10 ലക്ഷം ദിർഹമിെൻറ സമ്മാനം ലഭിച്ചു. അറബ് മേഖലക്ക് പുറമെ നിന്നുള്ള രാജ്യത്തെ വിദ്യാർഥികളുടെ വിഭാഗത്തിൽ ഫ്രാൻസിൽ നിന്നുള്ള തസ്നീം െഎദി ജേതാവായി. വായിക്കുന്ന തലമുറയിൽ പ്രതീക്ഷയർപ്പിക്കുകയാണ് നമ്മളെന്നും ഒാരോ വർഷവും 50 പുസ്തകങ്ങൾ വായിക്കുന്ന 100 ലക്ഷം കുഞ്ഞുങ്ങൾ നേടുന്ന വിജ്ഞാനം നമ്മുടെ സമൂഹത്തെ കൂടുതൽ മികവുറ്റതാക്കുമെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
