ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം തടയാൻ കള്ളപ്പണ വിരുദ്ധ നിയമം
text_fieldsഅബൂദബി: ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിന് കള്ളപ്പണ വിരുദ്ധ നിയമത്തിന് യു.എ.ഇ അംഗീകാരം നൽകി.
പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനാണ് നിയമം പാസാക്കിയത്. കള്ളപ്പണത്തിനും ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനും എതിരെയുള്ള അടിസ്ഥാന ശിലയാണ് ഇൗ ഉത്തരവെന്നും രാജ്യം അഭിലഷിക്കുന്ന നേട്ടങ്ങൾ കരസ്ഥമാക്കുന്നതിനുള്ള നിയമ^സ്ഥാപന ഘടനകളുടെ ഫലപ്രാപ്തി ഉയർത്തുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുമെന്നും ദുബൈ ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു.
കള്ളപ്പണത്തിന് എതിരെ പോരാടുന്നതിനും ഇതിനായുള്ള അതോറിറ്റികളുടെ പ്രയത്നങ്ങളെ പിന്തുണക്കുന്നതിനും ശക്തമാക്കുന്നതിനും ആവശ്യമായ നിയമഘടന സ്ഥാപിക്കുകയുമാണ് നിയമത്തിെൻറ ലക്ഷ്യം. ഭീകര പ്രവർത്തനങ്ങൾക്കും സംശയകരമായ സംഘടനകൾക്കും ധനസഹായം നൽകുന്നതിന് കൂടി എതിരായുള്ള നിയമം അന്താരാഷ്ട്ര ശിപാർശകളോടും ധാരണകളോടും യു.എ.ഇയുടെ പ്രതിജ്ഞാബദ്ധത പ്രബലമാക്കുന്നത് കൂടിയാണെന്നും ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. 1989ൽ രൂപവത്കരിച്ച ഫൈനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിെൻറ ആവശ്യങ്ങൾക്ക് അനുസൃതമായതാണ് കള്ളപ്പണവിരുദ്ധ നിയമം. കള്ളപ്പണ വിരുദ്ധ നിയമം ശക്തമാക്കുന്നത് അന്താരാഷ്ട്ര നിക്ഷേപകർക്കും വ്യാപാര പങ്കാളികൾക്കും വലിയ ആത്മവിശ്വാസം നൽകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
