പാത്രിയാർക്കീസ് ബാവയുടെ സന്ദർശനം: ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിൽ പരിപാടികൾ
text_fieldsഅബൂദബി: നവംബർ ഏഴിന് യു.എ.ഇയിലെത്തുന്ന ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവ ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പെങ്കടുക്കും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പാത്രിയാർക്കീസ് ബാവയെയും സംഘത്തെയും മലങ്കര സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ സ്വീകരിക്കും. നവംബർ എട്ടിന് വൈകുന്നേരം അഞ്ചിന് അൽെഎൻ സെൻറ് ജോർജ് കത്തീഡ്രൽ പള്ളിയിൽ സ്വീകരണം നൽകും. തുടർന്ന് ബാവയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാ പ്രാർഥന, ആശീർവാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.
നവംബർ ഒമ്പതിന് രാവിലെ 7.30 മുതൽ ഷാർജ സെൻറ് മേരീസ് സുനോറോ കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് ബാവ മുഖ്യ കാർമികത്വം വഹിക്കും. ആശീർവാദം, സ്നേഹ വിരുന്ന് എന്നിവയുമുണ്ടാകും. ഉച്ചക്ക് ഒന്നിന് സെൻറ് മേരീസ് ക്നാനായ പള്ളിയിൽ സ്വീകരണം നൽകും. വൈകുന്നേരം അഞ്ചിന് ദുബൈ സെൻറ് മേരീസ് സിറിയൻ ഒാർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനക്ക് ശേഷം സിറിയൻ സമൂഹത്തെ ബാവ അഭിസംേബാധന ചെയ്യും. നവംബർ പത്തിന് വൈകുന്നേരം നാല് മുതൽ ദുബൈ മോർ ഇഗ്നാത്തിയോസ് കത്തീഡ്രൽ പള്ളിയിൽ സ്വീകരണമൊരുക്കും. തുടർന്ന് സന്ധ്യാ പ്രാർഥന, ആശീർവാദം എന്നിവ നടക്കും. യു.എ.ഇ സന്ദർശനം പൂർത്തിയാക്കി ബാവയും സംഘവും 11ന് വൈകുന്നേരം ലെബനാനിലേക്ക് യാത്ര തിരിക്കും. ഷാർജയിലെ വിശുദ്ധ കുർബാനയിൽ പെങ്കടുക്കാൻ അബൂദബി, അൽെഎൻ, റാസൽഖൈമ, ഫുജൈറ, ബദാസായിദ് എന്നിവിടങ്ങളിൽനിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
