നവകേരള സൃഷ്ടിക്ക് ഇശൽ ബാൻഡിെൻറ സംഗീത രാവ് വ്യാഴാഴ്ച
text_fieldsഅബൂദബി: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കേരളത്തിെൻറ പുനർനിർമിതിക്ക് കലാപരിപാടികളുമായി ഇശൽ ബാൻഡ് അബൂദബി. വ്യാഴാഴ്ച ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ ‘സ്നേഹ സാന്ത്വന സംഗീത രാവ്' അവതരിപ്പിച്ചാണ് കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബൂദബി നവ കേരള സൃഷ്ടിയിൽ പങ്കാളിയാവുന്നത്. രാത്രി ഏഴിനാണ് പരിപാടി ആരംഭിക്കുന്നത്. പ്രേവശനം സൗജന്യമാണ്. ഒാർക്കസ്ട്ര ടീമിെൻറ ഗാനമേള, സ്റ്റെപ് ആൻഡ് സ്ട്രിങ് ടീമിെൻറ നൃത്തം, കോമഡി ഷോ തുടങ്ങിയവ അവതരിപ്പിക്കും. ഗായിക സനൂഫ ഹനീഫ് അതിഥിയായി പെങ്കടുക്കും.
പ്രളയത്തിൽ വലിയ നാശനഷ്ടം സംഭവിച്ച ചേർപ്പ്, ചാലക്കുടി ഭാഗങ്ങളിലെ അർഹമായ കുടുംബത്തെ കണ്ടെത്തി വീട് നിർമിച്ച് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രളയത്തിൽ മുങ്ങിയ 250ലേറെ വീടുകളും സ്കൂളുകളും ആരാധനാലയങ്ങളും പൊതുവിതരണ കേന്ദ്രവും പ്രാദേശിക കൂട്ടായ്മയുമായി ചേർന്ന് നേരത്തെ ശുചീകരിച്ച് നൽകിയതായും ഭാരവാഹികൾ പറഞ്ഞു. ഇശൽ ബാൻഡ് അബൂദബി രക്ഷാധികാരി റഫീഖ് ഹൈദ്രോസ്, ചെയർമാൻ സൽമാനുൽ ഫാരിസി, ഉപദേശക സമിതി അംഗം ഹാരിസ് നാദാപുരം, ഇവൻറ് കോഒാഡിനേറ്റർ ഇഖ്ബാൽ ലത്തീഫ്, ജനറൽ കൺവീനർ അബ്ദുല്ല, ട്രഷറർ അലിമോൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സലീത്ത്, മുഹമ്മദലി, സമീർ മീനടത്തൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
