അൽ െഎൻ െഎ.എസ്.സി വയലാറിനെ അനുസ്മരിച്ചു
text_fieldsഅൽഐൻ: അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ (ഐ.എസ്.സി) സാഹിത്യ വിഭാഗം വയലാർ രാമവർമ അനുസ്മര ണം സംഘടിപ്പിച്ചു. വയലാറിനെ കുറിച്ച് സാജിദ് കൊടിഞ്ഞി തയാറാക്കിയ ലഘു ചലച്ചിത്രത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഐ.എസ്.സി ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അഷ്റഫ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ഡോ. വിനി ദേവയാനി മുഖ്യ പ്രഭാഷണം നടത്തി.
യുനൈറ്റഡ് മൂവ്മെൻറ് ചെയർമാൻ ജിമ്മി, ലോക കേരള സഭ അംഗം ഇ കെ. സലാം ഡോ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. കേരളത്തിന് പ്രളയ ദുരിതാശ്വാസ തുക സമാഹരിക്കാനുള്ള മലയാളം മിഷൻ അൽഐൻ സോൺ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് ‘ചങ്ങാതി കുടുക്ക’ വിതരണം ചെയ്തു. മലയാളം മിഷൻ കോഒാഡിനേറ്റർമാരായ റസിയ ഇഫ്തിക്കർ, ഖദീജ സാജിദ് എന്നിവർ അഞ്ച് വയസ്സുകാരി അനന്യക്ക് നൽകി ഉദ്ഘാടനം ചെയ്തു. കേരളപ്പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ നടത്തുന്ന ‘ഭൂമി മലയാളം’ പരിപാടിയുടെ ഭാഗമായി അൽഐൻ മലയാളം മിഷൻ വിദ്യാർഥികൾ ഗാനങ്ങൾ അവതരിപ്പിച്ചു. ഐ.എസ്.സി.സാഹിത്യ വിഭാഗം സെക്രട്ടറി എ.ടി. ഷാജിത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
