പുതിയ മൃഗക്കാഴ്ചകൾ; ദുബൈ സഫാരി വീണ്ടും തുറക്കുന്നു
text_fieldsദുബൈ: പുതിയ മൃഗക്കാഴ്ചകളുമായി ദുബൈ സഫാരി മൃഗശാല ഏതാനും ആഴ്ചകൾക്കകം തുറക്കും. നാല് ആഫ്രിക്കൻ ആനകളും ലോകത്തിലെ ഏറ്റവും വലിയ പല്ലിവർഗമായ െകാമോഡോ ഡ്രാഗണുമുൾപ്പടെയുള്ള മൃഗങ്ങളാണ് മൃഗശാലയിലെത്തിയത്.സിംബാബ്വേയിൽനിന്നാണ് ആഫ്രിക്കൻ ആനകളെ കൊണ്ടുവന്നിട്ടുള്ളത്. മൂന്നെണ്ണം പിടിയാനകളും ഒന്ന് കൊമ്പനാനയുമാണ്. ഏപ്രിലിലാണ് ഇവയെ ദുബൈയിലെത്തിച്ചത്.
2018 മേയ് മുതൽ മൃഗശാല നവീകരിക്കുന്ന പ്രവൃത്തികൾ നടന്നുവരികയാണെന്ന് ദുബൈ സഫാരി ജനറൽ മാനേജർ ഫ്രാങ്ക് റീട്ട്കെർക് പറഞ്ഞു. പുതുതായി എത്തിയ മൃഗങ്ങൾ പുതി സാഹചര്യങ്ങളുമായി ഇണങ്ങി വരികയാണ്. ആഫ്രിക്കൻ ആനകൾക്കും െകാമോഡോ ഡ്രാഗണും പുറമെ കരടികൾ, ചിമ്പാൻസികൾ, നീർനായകൾ, വിവിധയിനം പക്ഷികൾ തുടങ്ങിയവയും മൃഗശാലയിലെത്തിയാതായി അദ്ദേഹം വ്യക്തമാക്കി. വന്യമൃഗങ്ങളെ കുറിച്ച് ജനങ്ങൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ 2017ലാണ് ദുബൈ സഫാരി തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
