ഫുജൈറയിൽ പെരുമഴ
text_fieldsഫുജൈറ: കിഴക്കൻ തീരത്ത് ശക്തമായ മഴ. ഇന്നലെ ഉച്ചക്ക് ഇടിമിന്നലിെൻറ അകമ്പടിയോടെയാണ് മഴ തിമിത്തത്.മസാഫിയുടെ പർവ്വതപ്രദേശങ്ങളിലെ മഴ ശക്തമായ കുത്തൊഴുക്ക് രൂപപ്പെടുന്നതിന് കാരണമായി . ഫുജൈറ ടൗണിലും പരിസര പ്രദേശങ്ങളിലും ഉച്ച തിരിഞ്ഞ് മഴ ശക്തി പ്രാപിച്ചു . റോഡ് നിർമ്മാണത്തിന് വേണ്ടി പൊളിക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തതിനാൽ ഫുജൈറയുടെ പല പ്രദേശങ്ങളിലും ഗതാഗതം പ്രയാസം നേരിടുന്നതിനിടയിൽ വന്ന മഴ ഗതാഗതം താളംതെറ്റിച്ചു. റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ഈ വർഷത്തെ ആദ്യത്തെ കനത്ത മഴ ആസ്വദിക്കാൻ സ്വദേശികൾ ഉൾപ്പെടെ റോഡിൽ ഇറങ്ങിയത് കുരുക്ക് രൂക്ഷമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
