അബൂദബി റോഡുകളിൽ വൈദ്യുതി ബസ് ഉടൻ
text_fieldsഅബൂദബി: അബൂദബിയിലെ റോഡുകളിൽ യു.എ.ഇ നിർമിത വൈദ്യുത ബസുകൾ സർവീസിനൊരുങ്ങുന്നു. അബൂദബി മുഖ്യ ബസ് സ്റ്റേഷനിൽനിന്ന് അൽ വഹ്ദ മാൾ, വേൾഡ് ട്രേഡ് സെൻറർ, കോർണിഷ് സ്ട്രീറ്റ്, ഫൗണ്ടേഴ്സ് മെമോറിയൽ വഴി മറീന മാളിലേക്കും തിരിച്ചും ആയിരിക്കും സർവീസ്. വൈദ്യുത ബസുകളുടെ സർവീസ് സംബന്ധിച്ച അറിയിപ്പ് അബൂദബിയിലെ ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ബസുകളുടെ സമയക്രമവും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ബസ് പരീക്ഷണയോട്ടത്തിെൻറ ഫലം വളരെ പ്രത്യാശയുള്ളതാണെന്നും സർവീസ് സംബന്ധിച്ച പ്രഖ്യാപനം ഉടൻ നടത്തുമെന്നും അബൂദബി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, സർവീസ് ആരംഭിക്കുന്ന സമയം കൃത്യമായി പറയാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
പരീക്ഷണ പദ്ധതി തുടർന്ന് കൊണ്ടിരിക്കുകയാണെന്നും എന്നാൽ, പൊതുജനങ്ങൾക്ക് ഉടൻ വൈദ്യുത ബസിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നും ഗതാഗത വകുപ്പിലെ ഉപരിതല ഗതാഗത വിഭാഗം ഡയറക്ടർ ഇബ്രാഹിം സർഹാൻ ആൽ ഹമൂദി പറഞ്ഞു. വാഹനത്തിെൻറ സുരക്ഷാ നിലവാരം ലോകത്തെ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
