അബൂദബിയിൽ കണ്ടെത്തിയത് 306,464 പ്രാണി പ്രജനന കേന്ദ്രങ്ങൾ
text_fieldsഅബൂദബി: അബൂദബി മാലിന്യ സംസ്കരണ കേന്ദ്രത്തിെൻറ (തദ്വീർ) പൊതുജനാരോഗ്യ^പ്രാണിനിയന്ത്രണ ഡിവിഷൻ പ്രാണിനിയന്ത്രണത്തിന് നടത്തിയ യജ്ഞങ്ങളുശട ഫലം പ്രഖ്യാപിച്ചു. ജനുവരി മുതൽ സെപ്റ്റംബർ വരെ നടത്തിയ യജ്ഞത്തിൽ അബൂദബി എമിറേറ്റിൽ 306,464 പ്രാണി പ്രജനന കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 70,812 എണ്ണം കൃഷിസ്ഥലങ്ങളിലും 235,652 എണ്ണം പൊതു സ്ഥലങ്ങളിലുമായിരുന്നു. എട്ട് മാസത്തിനിടെ 524 പ്രാണിനിയന്ത്രണ അപേക്ഷകളാണ് ഡിവിഷന് ലഭിച്ചത്.
പ്രാണിനിയന്ത്രണത്തിന് തദ്വീർ നടത്തിയ ഒടുവിലത്തെ കാമ്പയിൻ മികച്ച അന്താരാഷ്ട്ര നിലവാരത്തോടെ പ്രാണികളുടെ വ്യാപനം തടയുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണെന്ന് തദ്വീർ പ്രാണിനിയന്ത്രണ പ്രോജക്ട് ഡയറക്ടർ മുഹമ്മദ് ആൽ മർസൂഖി പറഞ്ഞു. കാമ്പയിനിെൻറ ഭാഗമായി പ്രാണികൾ കാരണമായുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും പ്രാണികളെ തടയുന്നതിനുള്ള മികച്ച മാർഗങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകി. ഇത്തരം പ്രയത്നങ്ങൾ സുരക്ഷിതവും രോഗമുക്തവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാമ്പയിെൻറ ഭാഗമായി പരിശോധനകളും ഫീൽഡ് സർവേകളും പ്രാണികളുടെ വ്യാപനം തടയുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും തദ്വീർ നടത്തി. ഇതിനായി 104 പ്രത്യേക വാഹനങ്ങളും 23,530 ഉപകരണങ്ങളും ഉപയോഗിച്ചു. 334 ജോലിക്കാരെയും നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
