എപ്പിഗ്രാഫ്' പ്രകാശനം ചെയ്തു
text_fieldsദുബൈ: അതിജീവനത്തിെൻറ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവെക്കുന്ന ‘എപ്പിഗ്രാഫ്’-സ്മൃതി വനങ്ങളിലെ ആത്മരേഖകള്‍' എന്ന കൃതി ക്യാപ്റ്റന്‍ അലി ശരീഫ് അറ്റ്ലസ് രാമചന്ദ്രന് നല്കി പ്രകാശനം ചെയ്തു. പ്രതിസന്ധികളെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന തന്നെപ്പോലെയുളള നിരവധി മനുഷ്യരുടെ ജീവിതാവിഷ്കാരമാണ് എപ്പിഗ്രാഫ് എന്ന് അറ്റ്ലസ് രാമചന്ദ്രന് പറഞ്ഞു. ക്യാപ്റ്റന്‍ അലി ശരീഫ്, ഫ്ലോറ ഗ്രൂപ്പ് മേധാവി ഹസ്സൻ, കെ.കെ മൊയ്തീന് കോയ, എം.സി.എ നാസര്‍ തുടങ്ങിയവര്‍ ആശംസയർപ്പിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ തിക്കോടി എഡിറ്റ് ചെയ്ത പുസ്തകത്തിൽ 43 പേരുടെ ജീവിത ഘട്ടങ്ങളെയാണ് വിളക്കിച്ചേർത്തിരിക്കുന്നത്. മറവിയില്‍ മൂടുന്ന ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും വരും തലമുറക്കുവേണ്ടി അക്കാദമിക് നിലവാരത്തോടെ അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് എപ്പിഗ്രാഫിലൂടെ നിര്‍വ്വഹിച്ചതെന്ന് ബഷീര്‍ തിക്കോടി പറഞ്ഞു. ബുക്ക്ലാന്റ് ബുക്സാണ് പ്രസാധകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
