ലോകമേ വരൂ, വിസ്മയം കാണാൻ ദുബൈ വിളിക്കുന്നു
text_fieldsദുബൈ: യു.എ.ഇയുടെ ഏറ്റവും ശ്രദ്ധേയമായ വിനോദ^സാംസ്കാരിക ഉത്സവമായ ദുബൈ ഗ്ലോബൽ വില്ലേജിെൻറ 23ാം അധ്യായത്തിന് നാളെ തുടക്കമാവും. ഏപ്രിൽ ആറു വരെ നീളും. ഒാരോ വർഷവും ഒേട്ടറെ പുതുമകൾ സമ്മാനിക്കുന്ന ഗ്ലോബൽ വില്ലേജ് ഇക്കുറിയും അളവറ്റ വിസ്മയങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്ലോബൽ വില്ലേജിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ എമിറേറ്റ്സ് പവലിയനുകളാണ് സായിദ് വർഷം പ്രമാണിച്ച് സജ്ജമാകുക. ഒഴുകുന്ന മാർക്കറ്റാണ് മറ്റൊരു ആകർഷണീയത. ലോകത്തെ ഏറ്റവും പ്രശസ്തമായ വാസ്തുവിദ്യാരീതികളെ മാതൃകയാക്കിയ എട്ട് പാലങ്ങൾ, ഇൻററാക്ടീവ് തീയറ്റർ, സംഗീത ജലധാര, ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള വിനോദ പ്രദർശനങ്ങൾ, കരകൗശല^ സാംസ്കാരിക ഉൽപന്നങ്ങൾ എന്നിങ്ങനെ എണ്ണിയാൽ തീരാത്ത പ്രത്യേകതകളാണ് ഇക്കുറിയും. കുടുംബത്തിന് മുഴുവൻ ആസ്വദിക്കാൻ കഴിയുന്നതും സാഹസപ്രിയർക്ക് അതിന് ഉതകുന്നവയുമായ പരിപാടികളാണ് തയ്യാറാക്കുന്നതെന്ന് ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
യു.എ.ഇയിലെ താമസക്കാരുടെയും സന്ദർശകരുടെയും ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രമായി ഗ്ലോബൽ വില്ലേജ് മാറിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 78 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 27 പുതിയ പവലിയനുകൾ ഉയരും. യു.എ.ഇ, സൗദി, ഇന്ത്യ, ജോർദാൻ, പാക്കിസ്താൻ, യൂറോപ്പ്, അമേരിക്ക, ബോസ്നിയ-ബാൾക്കൻസ്, തായ്ലൻറ്, ബഹ്റൈൻ, ലബനൻ, ഫലസ്തീൻ, അഫ്ഗാനിസ്താൻ, സിറിയ, റഷ്യ, ജപ്പാൻ, ചൈന, ആഫ്രിക്ക, ഇൗജിപ്ത്, മൊറോക്കോ, തുർക്കി, ഇറാൻ, യമൻ, കുവൈത്ത്, ഫാർ ഇൗസ്റ്റ് രാജ്യങ്ങൾ എന്നിവയുടെ പവലിയനുകൾക്കു പുറമെ മാനവ വികസന മന്ത്രാലയം ഒരുക്കുന്ന അൽസനാ പവലിൻ, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ പവലിയൻ എന്നിവയുമുണ്ടാവും. കുട്ടികൾക്കായി വിവിധ കലാ പരിപാടികൾ, ദുബൈ കൾച്ചറുമായി ചേർന്ന് ഇമറാത്തി പൈതൃക ഉൽപന്നങ്ങളുടെ പ്രദർശനം, തനതു ഭക്ഷ്യവിഭവങ്ങൾ എന്നിവയും ഒരുക്കും. കഴിഞ്ഞ സീസൺ അവസാനിച്ചയുടൻ തന്നെ വരുംവർഷത്തെ അധ്യായം എത്രമാത്രം മികച്ചതാക്കാം എന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് നടത്തി വരുന്നതെന്നും ഏറ്റവും മികച്ച രീതിയിൽ വിനോദവും ലോക നിലവാരമുള്ള ഷോപ്പിങും ആസ്വദിക്കാൻ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ചീഫ് ഒാപ്പറേറ്റിങ് ഒാഫീസർ അലി അൽ സുവൈദി വ്യക്തമാക്കി.
മെട്രോ സ്റ്റേഷനുകളിൽ നിന്ന് ബസ്; തിങ്കളാഴ്ച കുടുംബങ്ങൾക്ക് മാത്രം
റാശിദിയ്യ, യൂനിയൻ, ഗുബൈബ, മാൾ ഒാഫ് ദി എമിറേറ്റ്സ് എന്നീ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസുകൾ സർവീസ് നടത്തും. ഗതാഗതക്കുരുക്കുകളിൽ പെടാതെ എത്തി ഗ്ലോബൽ വില്ലേജ് ആസ്വദിച്ച് മടങ്ങുവാൻ ഇതു സൗകര്യമാവും. സാധാരണ ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ 12 മണി വയൊണ് പ്രവർത്തന സമയം. വ്യാഴം, വെള്ളി, പൊതു അവധി ദിനങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി ഒരു മണി വരെ ഗ്ലോബൽ വില്ലേജ് ആസ്വദിക്കാം. തിങ്കളാഴ്ചകളിൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
