ലോകത്തെ മികച്ച പാർക്ക് അബൂദബി കോർണിഷിൽ
text_fieldsഅബൂദബി: അബൂദബി കോർണിഷ് പാർക്കിനെ ലോകത്തെ മികച്ച പാർക്കായി യു.കെ ആസ്ഥാനമായ ഗ്രീൻ ഫ്ലാഗ് ഒാർഗനൈസേഷൻ തെരഞ്ഞെടുത്തു.
പാർക്കുകളിലെ സേവനം, സംവിധാനങ്ങൾ, പ്രശാന്തമായ അന്തരീക്ഷം, പൊതുജനാരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ അഭിപ്രായ വോെട്ടടുപ്പ് നടത്തിയാണ് തെരഞ്ഞെടുപ്പ്. മൂന്ന് ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിൽനിന്നുള്ള 100ലധികം പാർക്കുകൾ പുരസ്കാരത്തിനായി മത്സരരംഗത്തുണ്ടായിരുന്നു.മികച്ച വിനോദ സംവിധാനങ്ങൾ ഒരുക്കുന്നതിനും അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതിനും വേണ്ടിയുള്ള വ്യക്തമായ ആസൂത്രണത്തിെൻറയും നേതാക്കളുെട പരിധിയില്ലാത്ത പിന്തുണയുെടയും ഫലമാണ് ഇൗ നേട്ടമെന്ന് അബൂദബി നഗരസഭ പറഞ്ഞു.
അബൂദബിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പാർക്കുകൾക്ക് ഗ്രീൻ ഫ്ലാഗ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഇത് അബൂദബിക്കുള്ള ആഗോള അംഗീകാരമാണെന്നും അവർ കൂട്ടിച്ചേർത്തു. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ഗുണമേന്മയുള്ള സേവനം ലഭ്യമാക്കുന്നതിന് പാർക്ക് മാനേജ്മെൻറുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര പുരസ്കാരമാണ് ഗ്രീൻ ഫ്ലാഗ്. ഹരിത പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഇത് പ്രോത്സാഹനം നൽകുന്നു. സന്ദർശകരെ സ്വീകരിക്കൽ, ആരോഗ്യ സംവിധാനം, പൊതു ശുചിത്വം, നവീകരണം, സുസ്ഥിരത, പരിസ്ഥിയുടെയും പൈതൃകത്തിെൻറയും സംരക്ഷണം, സാമൂഹിക സമ്പർക്കം, മാർക്കറ്റിങ്, മാനേജ്മെൻറ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നിർണയിക്കു
ന്നത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
