അജ്മാനില്‍ കുട്ടികള്‍ക്കായി വാട്ടര്‍ പാര്‍ക്ക് തുറന്നു
text_fieldsഅജ്മാന്: അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായുള്ള വാട്ടര്‍ പാര്‍ക്ക് തുറന്നു. 5800 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഫൻറാസ്റ്റികോ സ്പ്ലാഷ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. അജ്മാന് വിനോദ സഞ്ചാര വകുപ്പ് മേധാവി സാലഹ് അല്‍ ജസൈരി പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. അജ്മാനിലെ അല്‍ സോറ മറീന ഒന്നിലാണ് വാട്ടര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
യു. എ.ഇയിൽ കുട്ടികള്‍ക്കായുള്ള ഇത്തരത്തിലുള്ള ആദ്യ വാട്ടര്‍ പാര്‍ക്കാണ് ഇത്. മൂന്ന് മുതല്‍ 12 വയസുവരെയുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചിൽഡ്രൻസ് സിറ്റി, വാട്ടര്‍ സിറ്റി എന്നിവ കുട്ടികളെ ഏറെ ആകര്‍ഷിക്കും. സാധാരണ ദിവസങ്ങളില്‍ കുടുംബങ്ങള്‍ക്ക് ഉച്ചക്ക് 12 മുതല്‍ രാത്രി പത്ത് വരെയും വാരാന്ത്യ ദിനത്തിലും ഒഴിവു ദിനങ്ങളിലും രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയും പാര്‍ക്ക് പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
