ഭാവി തലമുറക്ക് വേണ്ടി പ്രയത്നിക്കണം –ശൈഖ് സുല്‍ത്താന്‍
text_fieldsഷാര്‍ജ: വരാനിരിക്കുന്ന തമുറയുടെ ഭാവി വര്‍ത്തമാനകാലത്ത് ജീവിക്കുന്ന നമ്മുടെ കൈയില ാണെന്നും അവര്‍ക്ക് സമാധാനവും വളര്‍ച്ചയും കൈവരിക്കാന്‍ പ്രയത്നിക്കണമെന്നും സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി ആഹ്വാനം ചെയ്തു. ലോകത്തിെൻറ വികസനത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിര്‍ണായക പങ്ക് വഹിക്കുവാനുണ്ട്. ഭാവിയിലേക്കുള്ള നിക്ഷേപം എന്ന ശീര്‍ഷകത്തില്‍, മൂന്നാമത് ഉച്ചകോടി ജവഹര്‍ റിസപ്ഷന് ആന്‍ഡ് കണ്വെന്ഷന് സെൻററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു
സുല്‍ത്താന്‍. മധ്യപൂര്‍വ്വദേശത്തെ യുവതലമുറ അനുഭവിച്ച് കൊണ്ടിരിക്കുന്ന വെല്ലുവിളികളും യാതനകളും ചര്‍ച്ച ചെയ്യുകയും അതിനുള്ള പരിഹാരം കണ്ടെത്തുകയും അത് താമസംവിനാ പരിഹരിക്കുകയും ലക്ഷ്യമിട്ടാണ് മൂന്നാമത് ഉച്ചകോടി സംഘടിപ്പിച്ചത്. യുവതലമുറയുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ഭീകരത പോലുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക, ഭാവി ഭാസുരമാക്കുവാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങള്‍ നമ്മുടെ ബാധ്യതയാണ് സുല്‍ത്താന്‍ പറഞ്ഞു. യുവതയുടെ ശോഭനമായ ഭാവിക്കായുള്ള പ്രയത്നവുമായി നമ്മുക്ക് മുന്നോട്ട് പോകണം.
മധ്യപൂര്‍വ്വ ദേശത്തെ യുവതയുടെ പുനധിവാസത്തിനും അത് വഴി അവരുടെ കഴിവുകള്‍ തെളിയിക്കുവാനുള്ള അവസരവുമാണ് തുറന്നിടുക. അവരനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള തടസമില്ലാത്ത വഴികാളാണ് മുന്നിലുള്ളതെന്നും അതിലേക്ക് അവരെ നയിക്കുകയാണ് നമ്മുടെ കര്‍ത്തവ്യമെന്നും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. പ്രശ്നങ്ങളില്‍ അകപ്പെട്ടവര്‍ക്കും ദുരിതങ്ങളില്‍ കഴിയുന്നവര്‍ക്കും സഹായങ്ങളത്തെിക്കുവാന് ദി ബിഗ് ഫൗണ്ടേഷന് ഒരുക്കമാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഫൗണ്ടേഷന് ചെയര്പെഴ്സന് ശൈഖ ജവഹര്‍ ബിന്ത് മുഹമ്മദ് ആല് ഖാസിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
