ഹഫീത് ശവകുടീരങ്ങളിൽ ഒളിഞ്ഞിരുന്നത് വെങ്കല യുഗാരംഭം
text_fieldsഅൽെഎൻ: അൽെഎൻ ജബൽ ഹഫീത് താഴ്വാരങ്ങളിലെ ശവകുടീരങ്ങളിൽ 5000 വർഷം പഴക്കമുള്ള മൃതശരീരങ്ങൾക്കൊപ്പം മറഞ്ഞിരുന്നത് യു.എ.ഇയിലെ വെങ്കല യുഗത്തിെൻറ ഉൽപത്തി. അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പിെൻറ നേതൃത്വത്തിൽ (ഡി.സി.ടി അബൂദബി) നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
ഹഫീത് കാലഘട്ടം എന്നറിയപ്പെടുന്ന ബി.സി 3200നും ബി.സി 2700നും ഇടയിലെ 500ഒാളം ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. കുംഭഗോപുരങ്ങളുടെ ആകൃതിയുള്ള ഇൗ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന താഴ്വരയാണ് യു.എ.ഇയിലെ ആദ്യ യുനെസ്കോ പൈതൃക പ്രദേശം. 2011ലാണ് ഇൗ അംഗീകാരം ലഭിച്ചത്. അൽെഎനിലെ ചരിത്രപ്രാധാന്യമുള്ള മരുപ്പച്ചകളുടെ ഭാഗമായ ഹഫീത് ശവകുടീരങ്ങൾ രാജ്യത്തെ ബിദൂഇൻ സംസ്കാരത്തിെൻറ കളിത്തൊട്ടിലായാണ് അറിയപ്പെടുന്നത്. സഹസ്രാബ്ദങ്ങൾക്കപ്പുറം നാടോടി സംസ്കാരത്തിൽനിന്ന് ആവാസ കേന്ദ്രങ്ങളിലേക്കുള്ള മാറ്റത്തിെൻറ അതി പ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നവയാണ് ഇവ.1959ൽ നടത്തിയ ഖനനത്തിലാണ് ശവകുടീരങ്ങൾ ആദ്യമായി കണ്ടെത്തിയത്.
ഇതോടൊപ്പം കണ്ടെത്തിയ സെറാമിക് പാത്രങ്ങളും കരകൗശല വസ്തുക്കളും പ്രദേശത്ത് അക്കാലത്തുണ്ടായിരുന്ന സമുദ്ര വ്യാപാരത്തിെൻറ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. പ്രകൃതിദത്തമായതും കൊത്തിയെടുത്തതുമായ കല്ലുകൾ കൊണ്ടാണ് ശവകുടീരങ്ങൾ നിർമിച്ചിരിക്കുന്നത്. ഇവയിൽ ചിലതിന് നാല് മീറ്റർ ഉയരവും രണ്ട് മീറ്റർ വീതിയുമുണ്ട്. സൂക്ഷ്മമായ പര്യവേക്ഷണത്തിലൂടെയും ഖനനത്തിലൂടെയും 5000 വർഷം പഴക്കമുള്ള വെങ്കല സാമഗ്രികളും മാക്കല്ലിെൻറ പാത്രങ്ങളും മാലമുത്തുകളും ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.ടി അബൂദബിയിലെ പുരാവസ്തു ശാസ്ത്രജ്ഞൻ അബ്ദുല്ല ആൽ കഅബി പറഞ്ഞു. മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥികൂടങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവ അൽെഎൻ നാഷനൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അേദഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
